
തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചു, ഡിമാന്ഡായി കുവൈത്ത്
Expat Labor Surge Kuwait കുവൈത്ത് സിറ്റി: കഴിഞ്ഞ ഒന്നര വർഷത്തിനിടെ സർക്കാർ, സ്വകാര്യ മേഖലകളിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരമാണിത്. അതേസമയം, സ്വകാര്യ മേഖലയിലെ ദേശീയ തൊഴിലാളികളുടെ എണ്ണം കുറയുകയും സർക്കാർ മേഖലയിൽ നേരിയ വർധനവ് കാണിക്കുകയും ചെയ്തു. 2025 മധ്യത്തോടെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തികളുടെ എണ്ണം 392,943 ആയി. 2023 അവസാനത്തോടെ 397,790 ആയിരുന്നു. ഇത് 4,847 ആയി കുറഞ്ഞെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ഇതിനു വിപരീതമായി, സർക്കാർ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം 2023 ഡിസംബറിൽ 111,147 ൽ നിന്ന് 2025 മധ്യത്തിൽ 127,046 ആയി വർധിച്ചു. 15,899 ന്റെ വർധനവാണിത്. സ്വകാര്യ മേഖലയിൽ, ഒന്നര വർഷത്തിനിടെ 4,694 പൗരന്മാർ പോയി. 2023 അവസാനത്തോടെ 72,231 ആയിരുന്നത് ഈ വർഷം മധ്യത്തിൽ 67,537 ആയി കുറഞ്ഞു. സ്വകാര്യ മേഖലയിൽ പ്രവാസികളുടെ എണ്ണത്തിൽ 1,562,492 ൽ നിന്ന് 1,695,767 ആയി വൻ വർധനവ് രേഖപ്പെടുത്തി – 133,275 ന്റെ വർധനവാണ് ഉണ്ടായത്.
Comments (0)