
കുവൈത്ത്: ലഹരിക്ക് അടിമയായ ആൾ കാർ തട്ടിയെടുത്തു, പണവും മോഷ്ടിച്ചു
Drug Addicts snatches car കുവൈത്ത് സിറ്റി: ലഹരിക്കടിമയായ ഒരാള്‍ കാര്‍ തട്ടിയെടുത്തതായി പരാതി. കാറില്‍ ഉണ്ടായിരുന്ന 1,200 കെഡിയും വാഹനത്തിനുള്ളില്‍ വെച്ചിരുന്നതായും പരാതിയിലുണ്ട്. കുവൈത്തിലെ സാല്‍മിയയിലാണ് സംഭവം. ഉടന്‍ തന്നെ ട്രാഫിക് പട്രോളിങ് സംഘം കാർ കണ്ടെത്തി. അത് ഓടിച്ചിരുന്ന വ്യക്തിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന്, പ്രതിയെ അന്വേഷണ വകുപ്പിലേക്ക് റഫർ ചെയ്തു. ചോദ്യം ചെയ്യലിൽ, വാഹനം മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. പക്ഷേ, ഇരയെ പിന്തുടർന്നെന്നോ പണത്തെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞില്ലെന്നോ നിഷേധിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT കാർ എടുത്തതിനുശേഷം മാത്രമേ പണത്തെക്കുറിച്ച് തനിക്ക് അറിയൂവെന്നും മയക്കുമരുന്ന് ഉപയോഗത്തിനായി ചെലവഴിച്ചതായി അദ്ദേഹം സമ്മതിച്ചു. അന്വേഷണ ഫയൽ പബ്ലിക് പ്രോസിക്യൂഷന് കൈമാറി, മോഷണത്തിന് പ്രതി ഉത്തരവാദിയാണെന്ന് കണ്ടെത്തി. മോഷണം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട ക്രിമിനൽ ചരിത്രവും ഇയാൾക്കുണ്ടെന്ന് വെളിപ്പെടുത്തി.
Comments (0)