
‘പാസ്‌പോര്‍ട്ട് പുതുക്കാന്‍ സമയമായോ, ഇനി സിംപിള്‍; വെരിഫിക്കേഷന്‍ പോലും ആവശ്യമില്ല!
Passport Renewal പാസ്‌പോര്‍ട്ടിന്‍റെ കാലാവധി കഴിയാറായാലോ പേജുകള്‍ തീരാറായെങ്കിലോ പേരിലോ വിലാസത്തിലോ മാറ്റമുണ്ടെങ്കിലോ പാസ്‌പോര്‍ട്ട് എത്രയും പെട്ടെന്ന് പുതുക്കേണ്ടതാണ്. എന്നു കരുതി ആശങ്കയൊന്നും വേണ്ട ഇന്ത്യയില്‍ പാസ്‌പോര്‍ട്ടുകള്‍ പുതുക്കുന്നത് താരതമ്യേന എളുപ്പത്തിലായിട്ടുണ്ട്. ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് സേവാ സിസ്റ്റം നിലവില്‍ വന്നതിനു ശേഷം. പല കാര്യങ്ങളിലും പോലീസ് വെരിഫിക്കേഷന്‍ പോലും ആവശ്യമില്ലാതെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ സാധിക്കും. എങ്കിലും കൃത്യമായ നടപടിക്രമങ്ങളും വേണ്ട രേഖകളും മനസിലാക്കുകയും സാധാരണ സംഭവിക്കുന്ന പിഴവുകള്‍ തിരിച്ചറിയുകയും ചെയ്താല്‍ പാസ്‌പോര്‍ട്ട് പുതുക്കുന്നത് താരതമ്യേന എളുപ്പമാകും. ഓണ്‍ലൈനില്‍ എങ്ങനെ പാസ്‌പോര്‍ട്ട് പുതുക്കാം- ആദ്യം തന്നെ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക. പുതിയ യൂസറാണെങ്കില്‍ ന്യൂ യൂസര്‍ രജിസ്‌ട്രേഷനില്‍ ക്ലിക്ക് ചെയ്ത ശേഷം ഇ-മെയില്‍ ഐഡിയും മറ്റ് വ്യക്തിഗത വിവരങ്ങളും നല്‍കണം. ലോഗിന്‍ ചെയ്ത ശേഷം റീ ഇഷ്യൂ ഓഫ് പാസ്‌പോര്‍ട്ട് എന്ന ലിങ്ക് വഴി അപ്ലൈ ഫോര്‍ ഫ്രഷ് പാസ്‌പോര്‍ട്ട്/ റീ ഇഷ്യൂ പാസ്‌പോര്‍ട്ട് എന്നതില്‍ ക്ലിക്കു ചെയ്യുക. ഇവിടെ പാസ്‌പോര്‍ട്ട് പുതുക്കേണ്ടി വരുന്നത് എന്തുകാരണം കൊണ്ടാണെന്ന് വിശദമാക്കേണ്ടി വരും. ആവശ്യമായ വിവരങ്ങള്‍ നല്‍കിയ ശേഷം പരിശോധിച്ച് സബ്മിറ്റ് ചെയ്യുക. ഓണ്‍ലൈനായി തന്നെ പാസ്‌പോര്‍ട്ട് പുതുക്കാനുള്ള ഫീസും നല്‍കാനാകും. പേ ആൻഡ് ഷെഡ്യൂള്‍ അപ്പോയിന്‍മെന്റിലാണ് ഇതില്‍ ക്ലിക്കു ചെയ്യേണ്ടത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT അടുത്തുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രമോ പോസ്റ്റ് ഓഫീസ് പിഎസ്‌കെയോ പ്രാദേശിക പാസ്‌പോര്‍ട്ട് ഓഫീസോ തെരഞ്ഞെടുക്കാം. ഡെബിറ്റ് കാര്‍ഡ് വഴിയോ യുപിഐ, നെറ്റ് ബാങ്കിങ് സൗകര്യം വഴിയോ പണം നല്‍കാനാകും. ഫീസ് അടച്ച ശേഷം അനുയോജ്യമായ ദിവസവും സമയവും തെരഞ്ഞെടുക്കാം. അപ്പോയിന്‍മെന്‍റിന്‍റെ കണ്‍ഫര്‍മേഷന്‍ രേഖ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ചെയ്‌തെടുക്കണം. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലോ പിഒപിഎസ്‌കെയിലോ യഥാര്‍ഥ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം വേണം പോവാന്‍. ഈ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ നിങ്ങളുടെ രേഖകള്‍ പരിശോധിച്ച ശേഷം സാക്ഷ്യപ്പെടുത്തും. ഒപ്പം ഫോട്ടോയും വിരലടയാളം അടക്കമുള്ള ബയോമെട്രിക് വിവരങ്ങളും എടുക്കും. പാസ്‌പോര്‍ട്ട് ഓഫീസര്‍ നിങ്ങളോട് നേരിട്ട് വിവരങ്ങള്‍ ചോദിച്ചറിയാനും സാധ്യതയുണ്ട്. എല്ലാത്തരം പാസ്‌പോര്‍ട്ട് പുതുക്കലിനും പോലീസ് വെരിഫിക്കേഷന്‍ ആവശ്യമില്ല. മൂന്ന് വര്‍ഷത്തിന് മുന്‍പ് കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടോ നിലവിലെ വിലാസം മാറിയ കാര്യത്തിലോ പാസ്‌പോര്‍ട്ട് പുതുക്കലിന് പോലീസിന്റെ സാക്ഷ്യപ്പെടുത്തല്‍ ആവശ്യമില്ല. പോലീസ് വെരിഫിക്കേഷന്‍ ആവശ്യമാണെങ്കില്‍ തന്നെ വിലാസം ഉള്‍പ്പെടുന്ന പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി നടപടികള്‍ പൂര്‍ത്തിയാക്കും.
Comments (0)