
ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ നേട്ടം; ഇന്ത്യക്കാര്‍ക്ക് ഇനി വിസ ഇല്ലാതെ യാത്ര ചെയ്യാം, 59 രാജ്യങ്ങളിലേക്ക്
India Visa Free Countries ഇനി 59 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാം. ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക 2025ല്‍ നില മെച്ചപ്പെടുത്തിയതോടെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസ ഇല്ലാതെ തന്നെ കൂടുതല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡെക്സ് അനുസരിച്ച്, ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് 59 രാജ്യങ്ങളിലേക്ക് വിസയില്ലാതെ തന്നെ യാത്ര ചെയ്യാനാകും. 85ാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് 77ാം സ്ഥാനത്തേക്ക് ഉയര്‍ന്നതോടെയാണ് ഈ നേട്ടം ലഭിച്ചിരിക്കുന്നത്. മലേഷ്യ, മാലദ്വീപ്, തായ്ലാന്റ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ തന്നെ പ്രവേശനം അനുവദിക്കുന്നുണ്ട്. മ്യാന്മര്, ശ്രീലങ്ക, ഖത്തന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഓണ്‍ അറൈവല്‍ വിസയും നല്‍കുന്നുണ്ട്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കായി കൂടുതല്‍ രാജ്യങ്ങള്‍ പ്രവേശനം അനുവദിച്ചതോടെ 30 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 29 രാജ്യങ്ങളിലേക്ക് ഓണ്‍ അറൈവല്‍ വിസയും ലഭിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT പ്രവേശന വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ അനുവദിക്കുന്ന രാജ്യങ്ങളെയാണ് വിസ ഫ്രീ കണ്‍ട്രീസെന്ന് വിശേഷിപ്പിക്കുന്നത്. വിസയ്ക്ക് അപേക്ഷ സമര്‍പ്പിച്ചുള്ള കാത്തിരിപ്പിനെ കുറിച്ചും പണച്ചെലവിനെ കുറിച്ചും ചിന്തിക്കേണ്ട ആവശ്യമില്ല. വിമാന ടിക്കറ്റിന്റെ ചെലവ് മാത്രമായിരിക്കും ഇത്തരം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ വരുന്ന മുടക്ക്. ഇത്തരത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ആഴ്ചകളോളം താമസിക്കാനുള്ള അനുമതിയും ചില രാജ്യങ്ങള്‍ നല്‍കുന്നുണ്ട്. യാത്രയ്ക്ക് മുന്‍പ് എംബസി മുഖേനയോ ഓണ്‍ലൈനായോ അപേക്ഷിക്കാതെ തന്നെ ആ രാജ്യത്ത് എത്തിയ ശേഷം ലഭിക്കുന്ന വിസയാണ് ഓണ്‍ അറൈവല്‍ വിസ. ഇത്തരം രാജ്യങ്ങളില്‍ എത്തിയ ശേഷം ഓണ്‍ അറൈവല്‍ വിസ കൗണ്ടറിലെത്തി വിസ എടുക്കാന്‍ സാധിക്കും. പാസ്പോര്‍ട്ട്, മടക്കയാത്രയ്ക്കുള്ള ടിക്കറ്റ്, ഹോട്ടല്‍ ബുക്കിങ് റെസീപ്റ്റ് തുടങ്ങിയ രേഖകള്‍ ഉള്‍പ്പെടെ അപേക്ഷ നല്കിയാല് ഇത്തരം വിസ ലഭിക്കും.
Comments (0)