
പ്രവാസി മലയാളി യുവതി കുവൈത്തില്‍ മരിച്ചു
Expat Malayali Dies in Kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി യുവതി കുവൈത്തില്‍ മരിച്ചു. കുവൈത്ത് മിനിസ്ട്രി ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ ലാബ് ഡിപാര്‍ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ ചെങ്ങന്നൂര്‍ മുളകുഴ സ്വദേശി സ്‌നേഹ സൂസന്‍ ബിനു (43) ആണ് മരിച്ചത്. ഫര്‍വാനിയ ഹോസ്പിറ്റലില്‍ വെച്ച് ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരിച്ചത്. ഭര്‍ത്താവ് ബിനു തോമസ്. ഫെയിത്ത് ബിനു മകളാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ തുടങ്ങി ഒഐസിസി കെയര്‍ ടീമിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT
Comments (0)