Posted By ashly Posted On

ഗള്‍ഫില്‍നിന്ന് 3.24 കോടി രൂപ കവര്‍ന്ന് നാട്ടിലെത്തി, ഒരുമാസം കഴിഞ്ഞ് മടക്കയാത്രയ്ക്കിടെ പ്രതി പോലീസ് വലയിലായി

Parcel Lorry Robbery Arrest കായംകുളം (ആലപ്പുഴ): പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസിൽ മുഖ്യപ്രതിയുടെ സഹോദരൻ ഭരത്‌രാജ് പഴനി (28) മുംബൈ വിമാനത്താവളത്തിൽ നിന്ന് പിടിയിലായി. ആലപ്പുഴ കരീലക്കുളങ്ങരയിലാണ് സംഭവം. കവർന്ന പണം മുഖ്യപ്രതിയായ സതീഷ് കൈമാറിയത് ഭരത്‌രാജിനാണെന്ന് വ്യക്തമായതിനെ തുടർന്ന് ഇയാൾക്കായി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. സതീഷിന്റെ നിർദേശപ്രകാരം, ജയദാസ് എന്ന പ്രതി ബൈക്കിൽ എത്തിയ മറ്റു രണ്ടുപേർക്കു പണം കൈമാറിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഈ ബൈക്കിന്റെ ഉടമയെ കണ്ടെത്തി. ബൈക്ക് ഉപയോഗിക്കുന്നത് ഭരത്‌രാജാണെന്നു മനസിലാക്കിയ പോലീസ് ഇയാളുടെ വിവിധ താമസസ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/KMwEWClXY9ILbvwGU92Dbb?mode=ac_t ഇയാൾ ബഹ്‌റൈനിൽ നിന്ന് വന്നിട്ടു ഒരു മാസമേയായിട്ടുള്ളൂവെന്ന് മനസിലാക്കിയ അന്വേഷണസംഘം തിരികെ പോകാനുള്ള സാധ്യത മുന്നിൽകണ്ട് ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറത്തിറക്കിയിരുന്നു. മടക്കയാത്രയ്ക്കായി ഇയാൾ മുംബൈ എയർപോർട്ടിൽ എത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് മുംബൈയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *