
സൂക്ഷിച്ചോ ! അമിതവേഗതയില്‍ വാഹനമോടിക്കുന്നവരെ പൂട്ടാന്‍ കുവൈത്തില്‍ റഡാര്‍ സംവിധാനം
Mobile Radar Kuwait കുവൈത്ത് സിറ്റി: അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ പൂട്ടാൻ മൊബൈൽ റഡാർ ഉപയോഗിച്ച് ഗതാഗത പരിശോധന ആരംഭിച്ച് കുവൈത്ത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് ഹൈവേസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ കീഴിൽ ഗവർണറേറ്റുകളിലെ ഹൈവേകളിൽ മൊബൈൽ റഡാർ ഉപകരണങ്ങൾ ഉപയോഗിച്ച് വ്യാപകമായ ഗതാഗത പരിശോധന നടന്നു. റോഡുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമുള്ള അധികൃതരുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കാംപെയിൻ. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/KMwEWClXY9ILbvwGU92Dbb?mode=ac_t പരിശോധനയിൽ 118 വിവിധ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. കൂടാതെ, നിയമനടപടികൾ നേരിടുന്ന മൂന്നുപേരെ അറസ്റ്റ് ചെയ്തു. നിയമലംഘനവുമായി ബന്ധപ്പെട്ട് ആവശ്യമുള്ള ഒരു വാഹനം പിടിച്ചെടുക്കുകയും മറ്റൊരു വാഹനത്തെ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ കണ്ടുകെട്ടുകയും ചെയ്തു. ഒരാളെ മുൻകരുതൽ തടങ്കലിൽ വെക്കുകയും ചെയ്തിട്ടുണ്ടെന്ന് കുവൈത്തി അധികൃതര്‍ അറിയിച്ചു.
Comments (0)