പ്രവാസികള്‍ക്ക് കോളടിച്ചേ… ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവ്, കുതിച്ചു കയറി കുവൈത്ത് ദിനാർ

rupee falls against dinar കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് കോളടിച്ചു. ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി. ഇതോടെ, രൂപയുമായുള്ള വിനിമയനിരക്കിൽ കുവൈത്ത് ദിനാറിന് റെക്കോര്‍ഡ് കുതിപ്പ്. ബുധനാഴ്ച രാവിലെ എക്സി റിപ്പോർട്ടു പ്രകാരം, 286 ന് മുകളിൽ ഇന്ത്യൻ രൂപയാണ് ഒരു കുവൈത്ത് ദിനാറിന് രേഖപ്പെടുത്തിയത്. ചെറിയ ഏറ്റക്കുറവുകൾ വന്ന് വൈകീട്ടോടെ 287ന് മുകളിലേക്ക് ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിലും ദിനാർ രൂപക്കെതിരെ കുതിപ്പ് നടത്തിയിരുന്നെങ്കിലും അടുത്തിടെയുണ്ടായ ഏറ്റവും ഉയർന്ന നിരക്ക് ബുധനാഴ്ച രേഖപ്പെടുത്തി. ഇന്ത്യൻ കയറ്റുമതിയിൽ യു.എസ്.ഉയർന്ന താരിഫ് നിരക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഇന്ത്യൻ രൂപയുടെ ദുർബലാവസഥക്ക് കാരണമായത്. രൂപയുമായുള്ള വിനിമയ നിരക്കിൽ ജി.സി.സി രാജ്യങ്ങളിലെ കറൻസികൾ ഉയർച്ച കൈവരിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/KMwEWClXY9ILbvwGU92Dbb?mode=ac_ കുവൈത്ത്, യു.എ.ഇ, സൗദി, ഖത്തർ, ഒമാൻ, ബഹ്റൈൻ കറൻസികൾ ഉയർന്ന വിനിമയ നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. അയക്കുന്ന പണത്തിന് കൂടുതൽ നിരക്ക് ലഭിക്കുമെന്നതിനാൽ വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികൾക്ക് ആശ്വാസമാണ്. നാട്ടിലേക്ക് പണം അയക്കാന്‍ നിരവധി പേർ ഈ സമയം ഉപയോഗപ്പെടുത്തി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy