കുവെെത്തിൽ സർക്കാർ സർവീസിലിരിക്കെ മറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്ത്, ശമ്പളം കെെപ്പറ്റിയ ഡോക്ടറെ അഞ്ചു വർഷം തടവുശിക്ഷയ്ക്കും, കെ.ഡി 3,45,000 പിഴയും ചുമത്തി, ജോലിയിൽ നിന്ന് പുറത്താക്കൽ നടപടി സ്വീകരിച്ച് കുവൈറ്റ് ക്രിമിനൽ കോടതി. ഡോക്ടർ സമർപ്പിച്ച അപ്പീൽ തള്ളിയ കോടതി മുമ്പത്തെ വിധി നിലനിർത്തുകയും ചെയ്തു.ഡോക്ടർ, ജോലിയിലിരിക്കെ കെ.ഡി 1,15,000 ശമ്പളം തട്ടിയെടുത്തതായി കോടതി കണ്ടെത്തി. ആരോഗ്യമന്ത്രാലയത്തിന്റെ നിയമ വിഭാഗം നൽകിയ വിവരങ്ങൾ പ്രകാരം, ഡോക്ടർ വിദേശത്ത് താമസിക്കുന്നതിനിടെ അഞ്ചു വർഷത്തോളം സർക്കാർ ആശുപത്രിയിൽ നിന്ന് ശമ്പളം കെെപ്പറ്റിയിരുന്നു. ജോലിയിൽ ഇല്ലാതിരുന്നിട്ടും, മറ്റൊരു ജീവനക്കാരന്റെ സഹായത്തോടെ മുഴുവൻ ശമ്പളവും കെെപ്പറ്റുകയായിരുന്നു.പബ്ലിക് പ്രോസിക്യൂഷനു സമർപ്പിച്ച ഔദ്യോഗിക റിപ്പോർട്ടിനെ തുടർന്നാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ അഞ്ചു വർഷമായി ഡോക്ടർ കുവൈറ്റിൽ പ്രവേശിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
Home
KUWAIT
KUWAIT DOCTOR സർക്കാർ സർവീലിരിക്കെ മറ്റ് സ്ഥാപനത്തിൽ ജോലി ചെയ്ത് ശമ്പളം കെെപ്പറ്റി; കുവൈത്തിലെ ഡോക്ടർ
Related Posts

Expatriate Dies അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ടു; കുവൈത്തിൽ പ്രവാസി മരിച്ചു

Air India Express എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് പിൻവലിക്കൽ; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥനയുമായി ഇന്ത്യൻ പ്രവാസികൾ
