Roads Maintenance in Kuwait കുവൈത്ത് സിറ്റി: രണ്ട് പ്രധാന റോഡുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ രണ്ട് സ്ട്രീറ്റുകള്‍ അടച്ചിട്ടതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ്. അൽ സലാം, ഹിറ്റിൻ ജില്ലകളിലെ രണ്ട് പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടാൻ ജനറൽ അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് തയ്യാറെടുക്കുകയാണ്. രണ്ട് മേഖലകളിലെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും സേവന വികസനത്തിന്റെയും ഭാഗമായാണിത്. ഇന്നലെ, ശനിയാഴ്ച മുതല്‍ മുതൽ ഹിറ്റിൻ പ്രദേശത്തെ അബ്ദുല്ല അൽ-സദാൻ സ്ട്രീറ്റിന്റെ ഒരു ഭാഗം ഇരു ദിശകളിലേക്കും അടച്ചിടുന്നതിന് പുറമേ, അൽ-സലാം പ്രദേശത്തെ അബ്ദുൾ റഹിം അൽ-സാങ്കി സ്ട്രീറ്റിന്റെ ഒരു ഭാഗം ഇരു ദിശകളിലേക്കും അടച്ചിട്ടതായി അതോറിറ്റി അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/KBeDFXhlYzoDHjyScqvsUJ?mode=ac_t റോഡ്, സർവീസ് ജോലികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ അടച്ചിടൽ. പൊതുജന സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കാനും ബദൽ റോഡ് അടയാളങ്ങൾ പാലിക്കാനും അതോറിറ്റി റോഡ് ഉപയോക്താക്കളോട് അഭ്യർഥിച്ചു.