Strong Winds in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് (ഓഗസ്റ്റ് 3) രാവിലെ 10 മുതൽ വൈകുന്നേരം ആറ് വരെ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്. മണിക്കൂറിൽ കാറ്റ് 55 കിലോമീറ്റർ കവിയുമെന്ന് കാലാവസ്ഥാ വകുപ്പ് ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ കാറ്റിൽ പൊടിപടലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയാനും കടൽ തിരമാലകൾ ആറ് അടിയിൽ കൂടുതൽ ഉയരത്തിലേക്ക് ഉയരാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/KBeDFXhlYzoDHjyScqvsUJ?mode=ac_t പൗരന്മാരോടും താമസക്കാരോടും പ്രത്യേകിച്ച്, കടൽത്തീരത്ത് പോകുന്നവരും തുറന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കാനും മുന്നറിയിപ്പ് കാലയളവിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും വകുപ്പ് അഭ്യർഥിച്ചു.