കുവൈത്തിലെ ജഹ്റ ആശുപത്രിയില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു

Jahra Hospital Fire കുവൈത്ത് സിറ്റി: ജഹ്‌റ ആശുപത്രിയിലെ കെട്ടിടത്തിലെ ഇലക്ട്രിക്കൽ മുറിയിൽ തീപിടിത്തം. ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി വാർത്താവിനിമയമന്ത്രിയും ആരോഗ്യ ആക്ടിങ് മന്ത്രിയുമായ അബ്ദുൾ റഹ്മാൻ അൽ-മുതൈരിയും ആരോഗ്യ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറിയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/KBeDFXhlYzoDHjyScqvsUJ?mode=ac_t വനിതാ നിരീക്ഷണ മുറിയിലെ ഇലക്ട്രിക്കൽ കേബിളിൽ ഉണ്ടായ ചെറിയ തീപിടിത്തം ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലെ എയർ കണ്ടീഷനിങ് വെന്‍റുകളിലൂടെ പുക ഉയരാൻ കാരണമായി. സംഭവം നടന്ന ഉടൻതന്നെ പ്രവര്‍ത്തിച്ച ജനറൽ ഫയർ ഫോഴ്‌സ്, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ ഉദ്യോഗസ്ഥർ, എല്ലാ ഏജൻസികളെയും മന്ത്രാലയം അഭിനന്ദിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group