Smuggling Parrots Kuwait കുവൈത്ത് സിറ്റി: അനുമതിയില്ലാതെ കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച തത്തകളെയും മൈനകളെയും പിടികൂടി. 1,600 ലധികം തത്തകളെയും മൈനകളെയുമാണ് നൈജീരിയയിലെ ലാഗോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. സമീപവർഷങ്ങളിലെ ഏറ്റവും വലിയ പക്ഷിവേട്ടയാണിത്. റിംഗ്-നെക്ക്‌ഡ് തത്തകളും മഞ്ഞനിറത്തിലുള്ള മൈനകളെയും ഉൾപ്പെടെയുള്ള പക്ഷികളെ ജൂലൈ 31നാണ് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EnobXPSYpyOJpFRHbGaZl1?mode=ac_t വന്യജീവികളുടെയും അവയുടെ ഉത്‌പന്നങ്ങളുടെയും കള്ളക്കടത്തിന്‍റെ പ്രധാന കേന്ദ്രമായി മാറിയ നൈജീരിയ, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള കൺവെൻഷനിൽ (CITES) ഒപ്പുവെച്ച രാജ്യമാണ്. പക്ഷികളെ കടത്താൻ ആവശ്യമായ സിഐടിഇഎസ് രേഖകളോ മറ്റ് അനുമതികളോ ഉണ്ടായിരുന്നില്ലെന്ന് ലാഗോസ് വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്പെക്ടർ മൈക്കൽ ഓയെ പറഞ്ഞു.