കുവൈത്തില്‍ നിന്ന് നാട്ടിലേയ്ക്ക് പണം അയക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

Rupee Against Dinar കുവൈത്ത് സിറ്റി: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വീണ്ടും കനത്ത ഇടിവ് രേഖപ്പെടുത്തി. ഇതേതുടര്‍ന്ന്, കുവൈത്ത് ദിനാർ പരമാവധി വിനിമയ നിരക്കിലെത്തി. ഇന്ന് കുവൈത്തിലെ മിക്ക എക്സ്ചേഞ്ച് കമ്പനികൾ ഒരു കുവൈത്ത് ദിനാറിന് എതിരെ 285 ഇന്ത്യൻ രൂപ നിരക്കിലാണ് പണമിടപാട് നടത്തിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന വിനിമയ നിരക്കുകളിലൊന്നാണിത്. മുൻ ദിവസങ്ങളിലും ദിനാർ രൂപയ്ക്കെതിരെ ശക്തമായ നില നിലനിർത്തിയതായി വിദഗ്‌ധർ നിരീക്ഷിക്കുന്നു. രൂപയുടെ ഈ ഇടിവിന് പ്രധാനമായും യുഎസ് ഡോളറിൻ്റെ കുതിപ്പാണ് കാരണമായി കണക്കാക്കുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EnobXPSYpyOJpFRHbGaZl1?mode=ac_t എണ്ണ കയറ്റുമതി രാജ്യങ്ങളിൽ ഡോളറിനുള്ള ആവശ്യകത ഉയർന്നതും. ഇന്ത്യ-യുഎസ് വ്യാപാരകൈമാറ്റങ്ങളിൽ നിലനിൽക്കുന്ന അനിശ്ചിതത്വവുമാണ് രൂപയുടെ ഇടിച്ചിലിന് കാരണമായത്. രൂപയുടെ മൂല്യത്തിൽ വരുന്ന ഇത്തരം ഇടിവുകൾ കുവൈത്തിൽ നിന്നോ മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നോ ഇന്ത്യയിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് കൂടുതൽ ഗുണം ചെയ്യും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy