Kuwait Weather കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന്, ശനിയാഴ്ച പുലർച്ചെ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. ചില പ്രദേശങ്ങളിൽ 1,000 മീറ്ററിൽ താഴെ തിരശ്ചീന ദൃശ്യപരത ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ വ്യാപനവും ചൂടും ഈർപ്പവും നിറഞ്ഞ വായു പിണ്ഡവും പ്രത്യേകിച്ച്, തീരപ്രദേശങ്ങളിൽ, ഇന്ന് പുലർച്ചെ മൂടൽമഞ്ഞ് രൂപപ്പെടാൻ കാരണമാകുമെന്ന് കാലാവസ്ഥാ ഭൂപടങ്ങൾ സൂചിപ്പിക്കുന്നതായി വകുപ്പിന്റെ ആക്ടിങ് ഡയറക്ടർ ധരാർ അൽ-അലി വ്യക്തമാക്കി. കാറ്റിന്റെ ദിശ തെക്കുകിഴക്ക് ആയിരിക്കുമെന്നും ദിശയിൽ വ്യത്യാസമുണ്ടാകുമെന്നും നേരിയതോ മിതമായതോ ആയ വേഗതയിൽ വീശുമെന്നും ഇടവേളകളിൽ മണിക്കൂറിൽ 10 മുതൽ 42 കിലോമീറ്റർ വരെ വേഗതയിൽ വീശുമെന്നും കടൽ നേരിയതോ മിതമായതോ ആയിരിക്കുമെന്നും രണ്ട് മുതൽ അഞ്ച് അടി വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകുമെന്നും അൽ-അലി കൂട്ടിച്ചേർത്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Kj5eLfwUmGV7azbVxnhZas?mode=ac_t വെള്ളിയാഴ്ച വൈകുന്നേരം മുതൽ അടുത്ത തിങ്കളാഴ്ച വരെ ഈ കാലയളവിൽ, താഴ്ന്നതും ഇടത്തരവുമായ മേഘങ്ങൾ ഉണ്ടാകാനും ഇടയ്ക്ക് ക്യുമുലസ് മേഘങ്ങൾ ഉണ്ടാകാനും ഇടിമിന്നലോടുകൂടിയ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത തിങ്കളാഴ്ച വരെ പകൽ സമയത്ത്, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ, ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും രാത്രിയിൽ പൊതുവെ ചൂടും ഈർപ്പവും നിറഞ്ഞതായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ചില ഹൈവേകളിൽ ദൃശ്യപരത കുറയുകയോ പെട്ടെന്ന് നഷ്ടപ്പെടുകയോ ചെയ്യുന്നതിനാൽ ഹൈവേയില്‍ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അൽ-അലി ആവശ്യപ്പെട്ടു. ഉയർന്ന ഈർപ്പം ഉള്ളതിനാൽ, പൊടിപടലങ്ങൾ കാരണം, പുറത്തിറങ്ങുമ്പോൾ ആസ്തമ, അലർജി ബാധിതർ മാസ്ക് ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.