പ്രവാസി മലയാളികള്‍ക്ക് നേട്ടം; സന്ദര്‍ശക വിസയില്‍ പുതിയ മാറ്റങ്ങളുമായി കുവൈത്ത്

Visit Visa Changes in Kuwait കുവൈത്ത് സിറ്റി: സന്ദര്‍ശക വിസയില്‍ കുവൈത്തില്‍ പുതിയ മാറ്റങ്ങള്‍. സർവകലാശാലാ ബിരുദം ഉൾപ്പെടെയുള്ള യോഗ്യതാ മാനദണ്ഡങ്ങൾ നിർത്തലാക്കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിസ ചട്ടങ്ങളിലെ പുത്തൻ പരിഷ്കരണങ്ങൾ രാജ്യത്ത് പ്രാബല്യത്തിലായത്. കുടുംബ സന്ദർശക വിസകളിൽ ദീർഘനാളായി തുടരുന്ന പ്രവേശന നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ പ്രവാസി മലയാളികൾക്ക് നാട്ടിലെ കുടുംബത്തെ ബുദ്ധിമുട്ടില്ലാതെ കുവൈത്തിലേക്ക് കൊണ്ടുവരാമെന്നത് വലിയ ആശ്വാസമായി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Kj5eLfwUmGV7azbVxnhZas?mode=ac_t ആഭ്യന്തര ടൂറിസത്തിന്റെ വളർച്ച ലക്ഷ്യമിട്ടാണ് വിസ ചട്ടങ്ങളിലെ പുതിയ പരിഷ്കരണങ്ങൾ രാജ്യത്ത് കൊണ്ടുവന്നത്. വിസ കാലാവധിയുടെ കാര്യത്തിൽ ലംഘനങ്ങൾ കുറഞ്ഞു. അതിനാലാണ് കാലാവധി കൂടുതൽ നീട്ടാനുള്ള അവസരം നൽകുന്നതെന്ന് ആഭ്യന്തരമന്ത്രിയും ഫസ്റ്റ് ഡപ്യൂട്ടി പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് വ്യക്തമാക്കി. വിസ കാലാവധി മൂന്ന് മാസം, ഒരു വർഷം വരെ നീട്ടാം, കുടുംബ സന്ദർശക വിസയിലെത്തുന്നവർക്ക് രാജ്യത്ത് മൂന്ന് മാസം വരെ താമസിക്കാം. വിസ കാലാവധി ആറ് അല്ലെങ്കിൽ ഒരു വർഷം വരെ നീട്ടാം, അപേക്ഷകന്റെ മുൻഗണനയും വിസ ചട്ടങ്ങൾ പാലിക്കുന്നതും അനുസരിച്ചാണ് കാലാവധി നീട്ടുക. കുടുംബ സന്ദർശക വിസക്കാർക്കുള്ള യോഗ്യതാ വ്യവസ്ഥകളില്‍ വരുത്തിയ അയവില്‍, സർവകലാശാലാ ബിരുദം വേണമെന്ന കർശന നിബന്ധന റദ്ദാക്കി. ബിരുദധാരികൾ അല്ലാത്ത ബന്ധുക്കൾക്കും കുടുംബ സന്ദർശക വിസ അനുവദിക്കും. ഇനി മുതൽ അപേക്ഷകന്റെ ഭാര്യ, മക്കൾ, രക്ഷിതാക്കൾ എന്നിങ്ങനെ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മാത്രമല്ല, സഹോദരൻ, സഹോദരി, അമ്മാവൻ, അമ്മായി, ഫസ്റ്റ് കസിൻ, മുത്തശ്ശൻ, മുത്തശ്ശി എന്നിങ്ങനെയുള്ള ബന്ധുക്കൾക്കും (ഫോർത്ത് ഡിഗ്രി) കുടുംബ സന്ദർശക വിസ അനുവദിക്കും. കുവൈത്തിലേക്ക് കുടുംബ സന്ദർശക വിസകളിലെത്തുന്നവർ രാജ്യത്തിന്റെ ദേശീയ എയർലൈൻ ആയ കുവൈത്ത് എയർലൈൻസിൽ മാത്രമേ യാത്രാ ചെയ്യാവൂവെന്ന നിർബന്ധിത വ്യവസ്ഥ നിർത്തലാക്കി. ഇനി മുതൽ സന്ദർശകർക്ക് യാത്രയ്ക്കായി സ്വന്തം ഇഷ്ടപ്രകാരം എയർലൈനും തെരഞ്ഞെടുക്കാം. സുരക്ഷാ പ്രശ്നങ്ങളുള്ള യാത്രക്കാരെ അക്കാര്യം നേരത്തെ തന്നെ കൃത്യമായി അറിയിക്കും. ഇതോടെ, യാത്രാ വിലക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ നേരത്തെ അറിയാന്‍ സാധിക്കും. വിസ ഫീസ് ഘടന നിലവിൽ ചർച്ചകളിലായതിനാല്‍, ഇതു സംബന്ധിച്ച അന്തിമ തീരുമാനം അധികം വൈകാതെ മന്ത്രിസഭയ്ക്ക് സമർപ്പിക്കും. വിസ ഫീസ് നിശ്ചയിച്ചാൽ സന്ദർശകർക്ക് വിസ കാലാവധി അനുസരിച്ച് ഫീസ് അടയ്ക്കാം എന്നിവയാണ് പുതിയ മാറ്റങ്ങള്‍.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy