Summer season Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ നിവാസികള്‍ക്ക് അധികം താമസിയാതെ പൊള്ളുന്ന ചൂടിൽ നിന്ന് രക്ഷനേടാം. വേനൽക്കാലം അവസാന ഘട്ടത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് കുവൈത്ത് അൽ അജരി സൈന്‍റിഫിക് സെന്‍റർ. കലിബീൻ കാലമെന്നാണ് പ്രാദേശികമായി ഇതറിയപ്പെടുന്നത്. ഈ മാസം 11 മുതൽ കലിബീൻ കാലത്തിന് ആരംഭമാകും. 13 ദിവസമാണ് ഈ സീസൺ നീണ്ടുനിൽക്കുന്നത്. വേനലിൽ നിന്ന് ശൈത്യത്തിലേക്കുള്ള പരിവർത്തന കാലമാണ് കലിബീൻ. വേനലിന്റെ തീവ്രതയിൽ നിന്ന് ശൈത്യത്തിലേക്ക് പ്രവേശിക്കാൻ ഇനി ആഴ്ചകൾ മാത്രമേയുള്ളു. ശൈത്യത്തിന്റെ വരവറിയിച്ച് സുഹെയ്ൽ നക്ഷത്രമെത്തുമെന്നും അധികൃതർ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Kj5eLfwUmGV7azbVxnhZas?mode=ac_t കലിബീൻ കാലത്തിൽ കനത്ത ചൂടിന് പുറമെ അന്തരീക്ഷ ഈർപ്പവും കൂടും. സാവധാനത്തിൽ താപനില ഗണ്യമായി കുറയാൻ തുടങ്ങും. തെക്ക്, തെക്ക് കിഴക്കൻ കാറ്റ് ശക്തമാകും. അൽ സുമൂം എന്നാണ് പ്രാദേശികമായി ഇതറിയപ്പെടുക. കലിബീൻ സീസൺ അവസാനിക്കുന്നതോടെ കാലാവസ്ഥാ മിതവും പകൽ താപനില കുറയാനും തുടങ്ങും. സാവധാനം ശൈത്യത്തിലേക്ക് പ്രവേശിക്കും. രാത്രി കാലത്തിന്റെ ദൈർഘ്യമേറുന്നതും ഈ സീസണിന്റെ പ്രത്യേകതയാണ്.