Kuwaiti Attacked Police കുവൈത്ത് സിറ്റി: റാഖയിൽ വഴിയാത്രക്കാരെ ആക്രമിക്കാൻ ശ്രമിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ നേരിടുകയും ചെയ്തതിന് കത്തിയുമായെത്തിയ പൗരനെ അറസ്റ്റ് ചെയ്തു. പ്രതി കത്തി വീശി സാധാരണക്കാരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി. ആകാശത്തേക്ക് നിരവധി തവണ വെടിയുതിര്‍ത്ത് മുന്നറിയിപ്പ് നൽകിയിട്ടും യുവാവ് കീഴടങ്ങാൻ വിസമ്മതിക്കുകയും ഭീഷണിപ്പെടുത്തൽ തുടരുകയും ചെയ്തു. പിന്നാലെ, സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയുടെ കാലിൽ വെടിവച്ചു. ഉടൻ തന്നെ യുവാവിനെ കീഴ്പ്പെടുത്തി അദാൻ ആശുപത്രിയിലേക്ക് മാറ്റി. പ്രതി ഇപ്പോഴും കനത്ത സുരക്ഷയിലാണ്, കൊലപാതകശ്രമത്തിനും ബ്ലേഡഡ് ആയുധം കൈവശം വച്ചതിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Kj5eLfwUmGV7azbVxnhZas?mode=ac_t
Home
KUWAIT
കത്തിയുമായി ആക്രമിക്കാനെത്തി, കുവൈത്ത് പൗരനെ വെടിവെച്ചു, പരിഭ്രാന്തി സൃഷ്ടിച്ചതിന് അറസ്റ്റ്