Services Fees Increases Kuwait കുവൈത്ത് സിറ്റി: വിവിധ സേവനങ്ങള്‍ക്ക് ഫീസ് നിരക്ക് പത്ത് മടങ്ങ് വര്‍ധിപ്പിച്ചു. കുവൈത്തിൽ വാണിജ്യ മന്ത്രാലയത്തിൽ, നിലവിൽ സൗജന്യമായി നൽകിയിരുന്ന 67 ൽ പരം സേവനങ്ങൾക്ക് ഫീസ് ഏർപ്പെടു ത്തുകയും ചെയ്തു. വിവിധ സർക്കാർ ഏജൻസികൾ നിലവിൽ ഈടാക്കുന്ന ഫീസ് നിരക്കുകൾ പുനരവലോകനം ചെയ്യുന്നതിനായി ധനകാര്യ മന്ത്രാലയവുമായി ഏകോപനം നടത്തണമെന്ന മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഫീസ് വർധനവ് ഏർപ്പെടുത്തിയത്. നിർദിഷ്ട ഫീസ് ഘടന അനുസരിച്ച്, കമ്പനി സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾക്ക് 20 ദിനാർ ഫീസ് ചുമത്തും. നിലവിൽ ഈ സേവനം സൗജന്യമായിരുന്നു. റിയൽ എസ്റ്റേറ്റ്, ജ്വല്ലറി എക്‌സിബിഷനുകൾ നടത്തുന്നതിനുള്ള താത്കാലിക വാണിജ്യ ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് 30 ദിനാറിൽ നിന്ന് 500 ദിനാറായി വർധിപ്പിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Kj5eLfwUmGV7azbVxnhZas?mode=ac_t സ്ഥാപനങ്ങളുടെ മൂലധന സംഖ്യ കുറയ്ക്കാനും വർധിപ്പിക്കാനുമുള്ള അപേക്ഷകൾ, ഓഹരി പരിഷ്കരണം, സ്ഥാപനത്തിൽ വാണിജ്യ പങ്കാളിയുടെ പ്രവേശനം അല്ലെങ്കിൽ പുറത്തുകടക്കൽ, ഒരു കമ്പനിയുടെ പിരിച്ചുവിടൽ, ലിക്വിഡേഷൻ എന്നിവ അംഗീകരിക്കുന്നതിനുള്ള ഫീസിൽ 25 ശതമാനമാണ് വർധനവ് വരുത്തിയത്. അതുപോലെ വാണിജ്യ സ്ഥാപനത്തിന്‍റെ വ്യാപാര നാമം മാറ്റുന്നതിനും ഫീസ് വര്‍ധനവ് ഏർപ്പെടുത്തി. അക്കൗണ്ടിങ് പ്രൊഫഷൻ പരിശീലിപ്പിക്കുന്നതിനുള്ള ലൈസൻസുകൾക്ക് നിലവിലെ 150 ദിനാറിൽ നിന്ന് 200 ദിനാറായാണ് ഉയർത്തിയത്.
Home
KUWAIT
67 ലധികം സേവനങ്ങള്‍ക്ക് ഫീസ് വര്‍ധിപ്പിച്ചു, പത്ത് മടങ്ങ് വര്‍ധനവുമായി കുവൈത്ത് വാണിജ്യ മന്ത്രാലയം