Housing Complexes Expats Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ ബാച്ചിലർ പ്രവാസികൾക്കായി ആധുനിക സൗകര്യങ്ങളുള്ള 12 ഭവന സമുച്ചയങ്ങൾ. തിരക്കേറിയ റെസിഡൻഷ്യൽ ഏരിയകളിൽ നിന്ന് തൊഴിലാളികളെ മാറ്റുകയും കൂടുതൽ ചിട്ടയായ താമസസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണിത്. ഈ സമുച്ചയങ്ങള്‍, കുടുംബ പാർപ്പിട മേഖലകളിൽ നിന്ന് മാറ്റി, ഉയർന്ന പാരിസ്ഥിതിക നിലവാരത്തിലാണ് നിർമ്മിമിക്കുന്നത്. ഇതിൽ നാലെണ്ണം ജഹ്‌റ ഗവർണറേറ്റിലും രണ്ടെണ്ണം അഹ്‌മദിയിലുമായിരിക്കും. ജഹ്‌റയിലെയും അഹ്‌മദിയിലെയും ഈ സമുച്ചയങ്ങളിൽ ഏകദേശം 2,75,000 തൊഴിലാളികളെ ഉൾക്കൊള്ളാൻ സാധിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EkQIqxmwMOw6j6ex5Oo5sq സുബ്ഹാനിൽ 40,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു സമുച്ചയത്തിന്റെ നിർമാണം ഏപ്രിലിൽ ആരംഭിച്ചു. കൂടാതെ, അംഗാറ, വടക്കുപടിഞ്ഞാറൻ ഷുഐബ എന്നിവിടങ്ങളിലും കെട്ടിടസമുച്ചയങ്ങള്‍ വരുന്നുണ്ട്. സുബ്ഹാൻ, അംഗാറ, ഷാദാദിയ, അൽറഖ എന്നിവിടങ്ങളിലെ തൊഴിലാളി നഗരങ്ങളിൽ ഏകദേശം 20,000 താമസക്കാർക്ക് സൗകര്യമൊരുക്കും.