കുവൈത്തില്‍ നാല് തരം വിസകള്‍ പ്രഖ്യാപിച്ചു; ആദ്യവിഭാഗത്തില്‍ ലഭിക്കുന്നത് ആര്‍ക്കൊക്കെ?

Four Types of Visa in Kuwait കുവൈത്ത് സിറ്റി: യാത്രികരുടെ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നാല് തരം ടൂറിസ്റ്റ് വിസകൾ പ്രഖ്യാപിച്ച് കുവൈത്ത് ഗവൺമെൻ്റ് ഇൻഫർമേഷൻ സെൻ്റർ (ജിഐസി). ആദ്യത്തെയും രണ്ടാമത്തെയും വിഭാഗത്തിലുള്ള വിസകൾക്ക് 30 ദിവസം മുതൽ 360 ദിവസം വരെയാണ് കാലാവധി. ശക്തമായ പാസ്പോർട്ടും മികച്ച സാമ്പത്തിക സാഹചര്യങ്ങളുമുള്ള രാജ്യങ്ങളിലെ പൗരന്മാർക്കാണ് ആദ്യ വിഭാഗത്തിലുള്ള വിസകൾ ലഭ്യമാകുക. ഇതിൽ വിവിധതരം വിസ ഓപ്ഷനുകളുണ്ട്. ഗൾഫ് പൗരന്മാർ പ്രൊഫഷണൽ യോഗ്യതകളുള്ള പ്രവാസികൾ, കൂടാതെ യുഎസ്, യുകെ, ഷെങ്കൻ വിസകളോ ഗൾഫ് രാജ്യങ്ങളിലെ റെസിഡൻസ് പെർമിറ്റുകളോ ഉള്ള വ്യക്തികൾക്കാണ് രണ്ടാം വിഭാഗത്തിലുള്ള വിസ ലഭിക്കുക. മൂന്നാമത്തെ വിഭാഗം ഉടൻ നിലവിൽ വരും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EkQIqxmwMOw6j6ex5Oo5sq സാമ്പത്തിക ഭദ്രതയും ആവശ്യമായ മറ്റ് ഉറപ്പുകളും നൽകാൻ കഴിയുന്ന മറ്റ് രാജ്യക്കാർക്കാണ് ഈ വിഭാഗം വിസകൾ അനുവദിക്കുക. നാലാമത്തെ വിഭാഗത്തിലുള്ള വിസകൾ കുവൈത്തിൽ നടക്കുന്ന പ്രത്യേക പരിപാടികളിലും പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ വരുന്ന സന്ദർശകർക്കായിരിക്കും നൽകുക. വ്യവസ്ഥകള്‍ക്ക് അനുസരിച്ചായിരിക്കും ഓരോ ഇവന്‍റും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy