Indian Independence Day കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഓഗസ്റ്റ് 15 വെള്ളിയാഴ്ച ദയ്യ പ്രദേശത്തെ ഇന്ത്യൻ എംബസി പരിസരത്ത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിക്കും. രാവിലെ 7:30 ന് ആഘോഷച്ചടങ്ങുകള്‍ ആരംഭിക്കും. ഇന്ത്യൻ എംബസി എല്ലാ ഇന്ത്യൻ പൗരന്മാരെയും കുവൈത്തിലെ ഇന്ത്യയിലെ സുഹൃത്തുക്കളെയും ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും https://t.co/ezFppufvKH എന്ന വിലാസത്തിൽ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യർഥിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EkQIqxmwMOw6j6ex5Oo5sq സുഗമമായ പ്രവേശനത്തിനായി ദയവായി സിവിൽ ഐഡി കരുതണം. സുരക്ഷാ നിയന്ത്രണങ്ങൾ കാരണം, നയതന്ത്ര മേഖലയ്ക്കുള്ളിൽ പാർക്കിങ് ലഭ്യമല്ല, പൊതുജനങ്ങൾ ഗൾഫ് റോഡിലെ നിയുക്ത പാർക്കിങ് സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനും എംബസി ക്രമീകരിച്ച ഷട്ടിൽ ബസ് സർവീസ് ഉപയോഗിക്കാനും അഭ്യർഥിച്ചിട്ടുണ്ട്.