kuwait poisoned alcohol tragedy കുവൈത്ത് സിറ്റി: വ്യാജമദ്യം കഴിച്ച് കുവൈത്തിൽ മലയാളികളടക്കം 10 പേർ മരിച്ചതായി വിവരം. മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിരവധിപ്പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിർമാണത്തൊഴിലാളികൾക്കിടയിലാണ് ദുരന്തമുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വ്യാജ മദ്യം കഴിച്ചവരാണ് അപകടത്തിൽപെട്ടത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EkQIqxmwMOw6j6ex5Oo5sq മരിച്ചവരിൽ തമിഴ്നാട് സ്വദേശികളും ഉണ്ടെന്നാണു സൂചന. ഫർവാനി, ആദാൻ ആശുപത്രികളില്‍ കഴിയുന്ന പലരുടെയും നില അതീവഗുരുതരമാണ്. പലർക്കും കാഴ്ച നഷ്ടമായെന്ന് ആശുപത്രിവൃത്തങ്ങൾ പറഞ്ഞു. സമ്പൂർണ മദ്യനിരോധനമുള്ള രാജ്യമാണ് കുവൈത്ത്. അനധികൃത വാറ്റുകാരാണ് ഇവിടെ മദ്യം എത്തിക്കുന്നത്.