കുഴഞ്ഞുവീണു, കാഴ്ച നഷ്ടപ്പെട്ടു, കിഡ്നിക്ക് പ്രശ്നം; കുവൈത്തില്‍ വ്യാജമദ്യ ദുരന്തത്തില്‍ ഇരയായത് ഒട്ടേറെ പേര്‍

Poisoning Liquor Tragedy Kuwait കുവൈത്ത് സിറ്റി: വ്യാജമദ്യദുരന്തത്തെ തുടര്‍ന്ന്, കുവൈത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് നിരവധി പേരെ. അൽ അഹമദി ഗവണറേറ്റിലെ വിവിധയിടങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് ഇവരിൽ പലരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. ഇതുവരെ പത്തുപേർ മരിച്ചതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നവരിൽ ഏറെയും പ്രവാസികളാണ്. കുവൈത്തിൽ പലയിടങ്ങളിലായി ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന്, ഇവരെ ആശുപത്രിയിൽ എത്തിച്ചു. എന്താണ് സംഭവമെന്ന് അന്വേഷിച്ചതോടെയാണ് വ്യാജമദ്യദുരന്തമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്ന് വ്യക്തമായത്. ആശുപത്രിയിൽ കഴിയുന്ന പലരുടേയം കാഴ്ച നഷ്ടപ്പെട്ടതായാണ് അധികൃതർ വ്യക്തമാക്കുന്നത്. ചിലരുടെ കിഡ്നിയ്ക്ക് പ്രശ്നമുണ്ടെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EkQIqxmwMOw6j6ex5Oo5sq ജലീബ് ബ്ലോക്ക് ഫോറിൽ ഉണ്ടാക്കിയ മദ്യം ഇവർ വാങ്ങിക്കഴിച്ചിരുന്നതായാണ് വിവരം. ഈ മദ്യത്തിൽ വിഷം കലർന്നിട്ടുണ്ടെന്നാണ് സൂചന. പലയിടങ്ങളിലുള്ള ലേബർ കാംപിൽനിന്നുള്ളവരാണ് ദുരന്തത്തിനിരയായത്. നിലവിൽ 15 ഓളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. പത്തുപേരാണ് മരിച്ചത്. ഇവർ എല്ലാവരും പ്രവാസികളാണ്. അതേസമയം, എവിടെനിന്നുള്ളവരാണ് മരിച്ചവരെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യത്തിന്റെ സാമ്പിൾ എടുത്ത് പരിശോധനയ്ക്ക് അയച്ചു. ദുരന്തത്തിന് ഇരയായവരേക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy