Kuwait E-Visa കുവൈത്ത് സിറ്റി: കുവൈത്ത് ഇ-വിസ നടപടി ക്രമങ്ങൾ ഇനി കൂടുതൽ ലളിതം. ഓദ്യോഗിക ഓൺലൈൻ പോർട്ടലിലൂടെ ഇ-വിസയ്ക്ക് അപേക്ഷ നൽകാം. ടൂറിസത്തിനോ ബിസിനസിനോ വേണ്ടി യാത്ര നടത്താനൊരുങ്ങുന്നവർക്ക് വളരെ ലളിതമായ രീതിയിൽ സ്വന്തം വീട്ടിലിരുന്ന് തന്നെ ഈ പ്രക്രിയ പൂർത്തിയാക്കാനുള്ള സംവിധാനം ലഭ്യമാണ്. ഇ-വിസയ്ക്ക് ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം:
- ഇ-വിസയ്ക്ക് അപേക്ഷ നൽകാനായി www.kuwaitvisa.moi.gov.kw എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- ഏത് തരം വിസയാണെന്നത് തെരഞ്ഞെടുക്കുക. ബിസിനസുകാർക്ക് ബിസിനസ് വിസയും കുവൈത്തിലെ പ്രവാസികൾക്ക് അവരുടെ കുടുംബാംഗങ്ങളെ കൊണ്ടുവരാനായി ഫാമിലി വിസയുമുണ്ട്.
- പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുക: രജിസ്റ്റർ ചെയ്ത ശേഷം എല്ലാ വ്യക്തിഗത വിവരങ്ങളും യാത്ര വിവരങ്ങളും പൂരിപ്പിക്കുക.
- ബിസിനസ് വിസ രജിസ്ട്രേഷൻ: ബിസിനസ് വിസകൾക്കായി കുവൈത്ത് ഓർഗഗനൈസേഷനുകൾ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്തിരിക്കണം.
5: ലോഗിൻ ക്രെഡൻഷ്യലുകൾ: വിസ സംവിധാനത്തിലേക്ക് പ്രവേശിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ലോഗിൻ ക്രെഡൻഷ്യലുകൾ നൽകും. - അപ്രൂവൽ ആൻഡ് പേയ്മെന്റ്: വിസ അപ്രൂവ് ചെയ്ത് കഴിഞ്ഞാൽ വിസ ഫീസ് ഓൺലൈനായി അടയ്ക്കാം.
7.ഡൗൺലോഡ് ഇ-വിസ: വിസ ഫീസ് അടച്ച ശേഷം അംഗീകൃത ഇ-വിസ ഡൗൺലോഡ് ചെയ്യാം. യാത്രവേളയിൽ ഇത് കയ്യിൽ കരുതിയാൽ മതി. ഈ-വിസ ലഭിച്ചാൽ നിങ്ങൾക്ക് കുവൈത്തിലേക്ക് യാത്ര ചെയ്യാം. പാസ്പോർട്ടിനൊപ്പം വിസയുടെ പ്രിന്റോ ഡിജിറ്റൽ പകർപ്പോ സൂക്ഷിച്ചാൽ മതിയാകും.