Liquor Tragedy Kuwait കുവൈത്ത് സിറ്റി: അനധികൃത മദ്യ നിർമ്മാണ ശാലകൾക്കെതിരെ രാജ്യ വ്യാപകമായി പരിശോധന ആരംഭിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കുവൈത്തിലെ വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അധികൃതർ പരിശോധന ശക്തമാക്കിയത്. അഹമ്മദി ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി പ്രവാസികൾ അറസ്റ്റിലായി. കുവൈത്ത് ആക്റ്റിങ് പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിർദേശത്തെ തുടർന്നാണ് പരിശോധന ആരംഭിച്ചത്. പരിശോധനക്ക് നേതൃത്വം നൽകുന്നത് അഹ്മദി ഗവർണറേറ്റ് കുറ്റാന്വേഷണ വിഭാഗവും അഹ്മദി മുനിസിപ്പാലിറ്റിയും ചേർന്ന സംഘമാണ്.വിൽപ്പനയ്ക്ക് തയ്യാറായ വൻ അളവിലുള്ള മദ്യ ശേഖരവും നിർമ്മാണ ഉപകരണങ്ങളും പരിശോധനയിൽ പിടിച്ചെടുത്തു.
Home
KUWAIT
Liquor Tragedy Kuwait അനധികൃത മദ്യ നിർമ്മാണശാലകളിൽ വ്യാപക പരിശോധനയുമായി കുവൈത്ത്; നിരവധി പ്രവാസികൾ അറസ്റ്റിൽ
Related Posts

Smuggle Cigarette ടയറിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താൻ ശ്രമം; കുവൈത്തിൽ 620 സിഗരറ്റ് പായ്ക്കറ്റുകൾ പിടിച്ചെടുത്തു
