Murder Case ഭാര്യയെ കൊലപ്പെടുത്തിയ കേസ്; കുവൈത്ത് പൗരൻ അറസ്റ്റിൽ

Murder Case കുവൈത്ത് സിറ്റി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കുവൈത്തി പൗരനെ അറസ്റ്റ് ചെയ്ത് ഇറാഖ് അധികൃതർ. കുവൈത്തി പൗരൻ ഹമദ് ആയേദ് റെക്കാൻ മുഫ്രെഹിയാണ് അറസ്റ്റിലായത്. 2024 ഒക്ടോബർ 18-നാണ് ഇയാൾ അബ്ദാലി അതിർത്തി വഴി കുവൈത്തിൽ നിന്ന് ഇറാഖിലേക്ക് കടന്നത്. കുവൈത്തും ഇറാഖും തമ്മിലുള്ള സുരക്ഷാ സഹകരണത്തിന്റെ ഭാഗമായാണ് അറസ്റ്റ്. കൊല്ലപ്പെട്ട യുവതി സിറിയൻ പൗരയാണ്. ഇയാളെ പിടികൂടാൻ വേണ്ടി അധികൃതർ അന്താരാഷ്ട്ര വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കേസിൽ പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇറാഖിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം, പ്രതിയെ കുവൈത്തിലേക്ക് കൈമാറാൻ ഇറാഖിലെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ അംഗീകാരം നൽകി. ഇന്റർപോളും കുവൈത്തും ഇറാഖും തമ്മിലുള്ള ഏകോപനത്തിലൂടെ ഓഗസ്റ്റ് 13, 2025 ബുധനാഴ്ച വൈകുന്നേരം അബ്ദാലി അതിർത്തിയിൽ വെച്ച് പ്രതിയെ കുവൈത്ത് അധികൃതർക്ക് കൈമാറി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy