kuwait poisoning liquor tragedy കുവൈത്ത് സിറ്റി: രാജ്യത്തെ നടുക്കിയ വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. ചികിത്സയിൽ കഴിയുന്നവരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ 50 കടന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അതിനിടെ, വ്യാജ മദ്യം കഴിച്ച് ചികിത്സയിൽ കഴിയുന്നവരിൽ മറ്റ് രാജ്യക്കാരായ സ്ത്രീകളും ഉണ്ടെന്ന് റിപ്പോർട്ടുകളെങ്കിലും ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം അനുസരിച്ച്, 160 പേർ ചികിത്സയിലും 23 പേര്ക്ക് മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വിഷമദ്യ ദുരന്തത്തിൽ മരിച്ച 23 പേരിൽ പത്തോളം പേർ ഇന്ത്യക്കാരാണ്. അവരിൽ 6 പേരും മലയാളികളാണ്. ഇവരിൽ കണ്ണൂർ ഇരിണാവ് സ്വദേശി സച്ചിൻ പൊങ്കാരന്റെ (31) മൃതദേഹം ഇന്ന് പുലർച്ചെയാണ് നാട്ടിലെത്തിയത്. ഹോട്ടൽ മേഖലയിൽ ജോലി ചെയ്തിരുന്ന സച്ചിൻ അടുത്തിടെയാണ് അവധിക്ക് വന്ന് കുവൈത്തിലേക്ക് മടങ്ങിയത്. മറ്റ് ഏഴുപേർ ഏത് രാജ്യക്കാർ ആണെന്നത് വ്യക്തമല്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EkQIqxmwMOw6j6ex5Oo5sq ഔദ്യോഗിക നടപടികൾ പൂർത്തിയാകുന്നത് അനുസരിച്ചാണ് മറ്റുള്ളവരുടെ മൃതദേഹം സ്വദേശങ്ങളിലേക്ക് അയയ്ക്കുകയുള്ളൂ. 40 ഇന്ത്യക്കാർ ഉൾപ്പെടെ 160 പേരാണ് വ്യാജമദ്യം കഴിച്ച് ആശുപത്രികളിൽ കഴിയുന്നത്. ചികിത്സയിൽ കഴിയുന്നവരിൽ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്. വിഷമദ്യം വൃക്ക ഉൾപ്പെടെ ശരീരത്തിന്റെ പ്രധാന അവയവങ്ങളെയെല്ലാം തകരാറിലാക്കിയതാണ് ഉയർത്തുന്ന ആശങ്ക. 20ലധികം പേർക്ക് കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. ഡയാലിസിസിന് വിധേയരാകുന്നവരും കുറവല്ല. വെന്റിലേറ്ററിലാണ് മിക്കവരും. ഇന്ത്യക്കാരിൽ കൂടുതൽ പേരും മലയാളികളാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ച് പ്രവാസികൾ ഗുരുതരാവസ്ഥയിലായത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. കൂടുതൽ പേർക്ക് ബന്ധമുണ്ടോയെന്നറിയാൻ അന്വേഷണം പുരോഗമിക്കുകയാണ്.