Liquor Factory Kuwait കുവൈത്ത് സിറ്റി: മദ്യ ഫാക്ടറിയില്‍ റെയ്ഡ്. ഫഹാഹീൽ പ്രദേശത്ത് നേപ്പാളി സ്ത്രീ നടത്തിയിരുന്ന മദ്യ ഫാക്ടറി അഹ്മദി സുരക്ഷാ ഉദ്യോഗസ്ഥരാണ് റെയ്ഡ് ചെയ്തത്. കൂടാതെ, അബു ഹലീഫ പ്രദേശത്ത് മദ്യം വിതരണം ചെയ്തതിന് ഇന്ത്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തു. രാജ്യത്തെ ഞെട്ടിച്ച മദ്യദുരന്തം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യ ഫാക്ടറികളില്‍ റെയ്ഡ് നടത്തിയത്. വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ചികിത്സയിൽ കഴിയുന്നവരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ 50 കടന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അതിനിടെ, വ്യാജ മദ്യം കഴിച്ച് ചികിത്സയിൽ കഴിയുന്നവരിൽ മറ്റ് രാജ്യക്കാരായ സ്ത്രീകളും ഉണ്ടെന്നാണ് റിപ്പോർട്ടുകളെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EkQIqxmwMOw6j6ex5Oo5sq കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍റെ സ്ഥിരീകരണം അനുസരിച്ച്, 160 പേർ ചികിത്സയിലും 23 പേര്‍ക്ക് മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വിഷമദ്യ ദുരന്തത്തിൽ മരിച്ച 23 പേരിൽ പത്തോളം പേർ ഇന്ത്യക്കാരാണ്. അവരിൽ ആറുപേരും മലയാളികളാണ്. കണ്ണൂർ ഇരിണാവ് സ്വദേശി സച്ചിൻ പൊങ്കാരന്‍റെ (31) മൃതദേഹം ഇന്ന് പുലർച്ചെയാണ് നാട്ടിലെത്തിയത്. ഹോട്ടൽ മേഖലയിൽ ജോലി ചെയ്തിരുന്ന സച്ചിൻ അടുത്തിടെയാണ് അവധിക്ക് വന്ന് കുവൈത്തിലേക്ക് മടങ്ങിയത്. മറ്റ് ഏഴുപേർ ഏത് രാജ്യക്കാരാണെന്നത് വ്യക്തമല്ല.
Home
KUWAIT
കുവൈത്തില്‍ മദ്യ ഫാക്ടറിയില്‍ റെയ്ഡ്; ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികള്‍ അറസ്റ്റില്‍