kuwait poisoning liquor tragedy കണ്ണൂർ: വ്യാജമദ്യദുരന്തത്തെ കുറിച്ച് തലേദിവസം അമ്മയോട് ഫോണില്‍ സംസാരിച്ച്, പിറ്റേന്ന് അറിയുന്നത് മകന്‍റെ മരണം. കുവൈത്ത് മദ്യദുരന്തത്തിൽ ഇരിണാവ് സ്വദേശിയായ യുവാവ് മരിച്ചത് ബന്ധുക്കൾക്ക് വിശ്വസിക്കാനായിട്ടില്ല. പൊങ്കാരൻ സച്ചിനാണ് (31) കഴിഞ്ഞ ദിവസം മരിച്ചത്. ബുധൻ വൈകിട്ട് ഫോൺ വിളിച്ച സച്ചിൻ അരമണിക്കൂറോളം അമ്മയുമായി സംസാരിച്ചെന്ന് ബന്ധുവായ നാരായണൻ പറഞ്ഞു. അന്ന് സംസാരിച്ചപ്പോൾ വിഷമദ്യ ദുരന്തമുണ്ടായതിനെക്കുറിച്ചു സച്ചിനുമായി സംസാരിക്കുകയും ചെയ്തതാണ്. പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ലെന്നും നാരായണൻ പറഞ്ഞു. ഓഗസ്റ്റ് 14ന് വൈകിട്ടോടെയാണ് സച്ചിനും വ്യാജ മദ്യദുരന്തത്തിൽ ഇരയായെന്ന ഞെട്ടിക്കുന്ന വിവരം ബന്ധുക്കളെ തേടിയെത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EkQIqxmwMOw6j6ex5Oo5sq വ്യാജ മദ്യദുരന്തമുണ്ടായി എന്ന വാർത്ത അറിഞ്ഞതിനു ശേഷവും സംസാരിച്ച സച്ചിൻ, എങ്ങനെ ദുരന്തത്തിന് ഇരയായെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്ന് പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം എട്ടു മണിയോടെ വീട്ടിലെത്തിക്കും. മൂന്ന് വർഷമായി കുവൈത്തിൽ ഹോട്ടലിൽ ജോലി ചെയ്യുന്ന സച്ചിൻ ഏതാനും മാസം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്. ഇരിണാവ് സിആർസിക്കു സമീപം പൊങ്കാരൻ മോഹനന്റെയും ഗിരിജയുടേയും മകനാണ് സച്ചിൻ. ഭാര്യ: ഷബിന. മകൾ: സിയ.
Home
KUWAIT
തലേദിവസം വ്യാജ മദ്യദുരന്തത്തെ കുറിച്ച് അമ്മയോട് ഫോണിൽ സംസാരിച്ചു; പിറ്റേന്ന് കേള്‍ക്കുന്നത് സച്ചിന്‍റെ മരണം: ഞെട്ടൽ
Related Posts

Sorcery കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഭാഗ്യം വരുമെന്നും വിശ്വസിപ്പിച്ച് മന്ത്രവാദം: സ്വദേശിയായ സ്ത്രീ കുവൈത്തിൽ അറസ്റ്റിൽ
