Throwing Food കുവൈത്ത് സിറ്റി: വഴിയരികിൽ കാണുന്ന പക്ഷികൾക്കും പൂച്ചകൾക്കും ഭക്ഷണം നൽകുന്നവരാണ് നിങ്ങളെങ്കിൽ സൂക്ഷിക്കണം. കുവൈത്തിൽ പൊതു സ്ഥലങ്ങളിൽ ഭക്ഷ്യ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് എതിരെ മുന്നറിയിപ്പുമായി പരിസ്ഥിതി സംരക്ഷണ പൊതുസമിതി അധികൃതർ രംഗത്തെത്തി. പക്ഷികൾക്കും പൂച്ചകൾക്കും ഭക്ഷണം നൽകുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ ചിലർ ഭക്ഷ്യ വസ്തുക്കൾ വലിച്ചെറിയുന്നതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോാമുകളിൽ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിസ്ഥിതി സംരക്ഷണ പൊതു സമിതി അധികൃതർ ഈ അറിയിപ്പ് നൽകിയത്. നിർദ്ദിഷ്ട പാത്രങ്ങളിലൊഴികെ പൊതു സ്ഥലങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നത് പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണ്. നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് എതിരെ 500 ദിനാർ വരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. പരിസ്ഥിതി നിയമ ലംഘനങ്ങൾ ഒഴിവാക്കുവാനും പൊതുശുചിത്വവും സമൂഹാരോഗ്യവും, പരിസ്ഥിതിയും കാത്തുസൂക്ഷിക്കുന്നതിന് രാജ്യത്തെ എല്ലാ പൗരന്മാരും താമസക്കാരും തയ്യാറാകണമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Home
KUWAIT
Throwing Food വഴിയരികിൽ കാണുന്ന പക്ഷികൾക്കും പൂച്ചകൾക്കും ഭക്ഷണം നൽകുന്നവരാണോ? പൊതുസ്ഥലങ്ങളിൽ ഭക്ഷ്യമാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ കുവൈത്തിൽ 500 ദിനാർ വരെ പിഴ