Wamd Service Misuse വാംഡ് സേവനം ദുരുപയോഗം ചെയ്തു; നടപടിയുമായി കുവൈത്ത് സെൻട്രൽ ബാങ്ക്, പരിധികൾ ലംഘിക്കുന്ന പണം കൈമാറ്റം റദ്ദാക്കണമെന്ന് നിർദ്ദേശം

Wamd Service Misuse കുവൈത്ത് സിറ്റി: കുവൈത്തിൽ തൽക്ഷണ പണമയക്കൽ സംവിധാനമായ വാംഡ് സേവനത്തിലെ പഴുതുകൾ ഉപയോഗിച്ച് നിരവധി കൃത്രീമ ഇടപാടുകൾ നടത്തിയതായി കണ്ടെത്തൽ. കുവൈത്ത് സെൻട്രൽ ബാങ്ക് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പണമയക്കലിന് നിശ്ചയിച്ച ദൈനം ദിന പരിധിയിൽ കൃത്രിമം കാണിച്ചു കൊണ്ടാണ് ചിലർ അനധികൃത ഇടപാടുകൾ നടത്തിയത്. വാംഡ് സേവനം റദ്ദാക്കുകയും വീണ്ടും രജിസ്റ്റർ ചെയ്യുകയും ചെയ്യുക, അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് സേവനം റദ്ദാക്കുകയും വീണ്ടും സജീവമാക്കുകയും ചെയ്യുക തുടങ്ങിയ ആവർത്തിച്ചുള്ള രീതികളിലൂടെയാണ് ചില ഉപഭോക്താക്കൾ അംഗീകൃത ദൈനംദിന പരിധിയിൽ കവിഞ്ഞ ഇടപാടുകൾ നടത്തിയതെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ, തൽക്ഷണ പേയ്മെന്റ് സേവന പദ്ധതിയെക്കുറിച്ച് സെൻട്രൽ ബാങ്ക് രാജ്യത്തെ ബാങ്കുകൾക്ക് ഔദ്യോഗിക സർക്കുലർ പുറപ്പെടുവിച്ചു. പരിധി കവിഞ്ഞ ഇടപാടുകൾ നടത്തുന്നത് തടയുന്നതിനായി വാംഡ സംവിധാനം ക്രമീകരിക്കുവാനും , ദൈനംദിന പരിധികളിലേക്ക് മടങ്ങുന്നതിന് ഉചിതമായ സംവിധാനം സ്ഥാപിക്കുവാനും പരിധികൾ ലംഘിക്കുന്ന ഉപഭോക്താക്കൾ നടത്തുന്ന പണ കൈമാറ്റം ഉടൻ തന്നെ റദ്ദാക്കണമെന്നുമാണ് സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy