Windshield Tinting കുവൈത്ത് സിറ്റി: വിൻഡ് ഷീൽഡുകളിൽ ടിന്റിംഗ് അനുവദിക്കില്ലെന്ന അറിയിപ്പുമായി കുവൈത്ത്. എല്ലാ വാഹനങ്ങളിലും ഗ്ലാസുകളിൽ ടിന്റഡ് ഫിലിം ഉപയോഗിക്കുന്നതിന് കുവൈത്ത് അനുമതി നൽകിയിരുന്നു. ഗതാഗത നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് കുവൈത്തിന്റെ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് അനുസരിച്ച്, വാഹനങ്ങളുടെ ഫാക്ടറി സ്‌പെസിഫിക്കേഷനുകൾക്കനുസൃതമായി എല്ലാ വാഹങ്ങളിലും ടിന്റഡ് ഗ്ലാസ് സ്ഥാപിക്കുന്നതിന് അനുമതിയുണ്ട്. ടിന്റിംഗ് ദൃശ്യപരത 50% കവിയാത്ത തരത്തിൽ ഗ്ലാസ്സുകളിൽ കളേർഡ് ഫോയിലുകൾ സ്ഥാപിക്കാനും പുതിയ നിയമ ഭേദഗതിയിൽ അനുവാദം നൽകിയിട്ടുണ്ട്. ഗൾഫ് സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾക്ക് അനുസൃതമായി സുരക്ഷിതവും സുതാര്യവുമായ തരത്തിൽ ഡ്രൈവറുടെ വശത്തിന് എതിർവശത്ത് ഒഴികെയുള്ള എല്ലാ വിൻഡോകളിലും ടിന്റിംഗ് അനുവദനീയമാണ്. എന്നാൽ, പ്രതിഫലിക്കുന്ന ഗ്ലാസുകളും ഫോയിലുകളും സ്ഥാപിക്കുന്നതിന് നിരോധനമുണ്ട്. ഡ്രൈവറെ അഭിമുഖീകരിക്കുന്ന മുൻവശത്തെ വിൻഡ് ഷീൽഡ് സുതാര്യമായിരിക്കണമെന്ന് അധികൃതർ അറിയിച്ചു.
Home
KUWAIT
Windshield Tinting വിൻഡ് ഷീൽഡുകളിൽ ടിന്റിംഗ് അനുവദിക്കുമോ? അറിഞ്ഞിരിക്കാം കുവൈത്തിലെ നിയമം