Indian Expats Free Legal Advice കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസി ഇന്ത്യക്കാര്‍ക്ക് സൗജന്യമായി നിയമോപദേശം നല്‍കുന്നതിന് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ, കുവൈത്തിലെ അഭിഭാഷക സ്ഥാപനമായ അൽ ദോസ്തൗർ ലോ ഗ്രൂപ്പുമായാണ് ധാരണാപത്രം ഒപ്പുവച്ചത്. പ്രവാസികളായ എല്ലാ ഇന്ത്യക്കാർക്കും പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്ററിലൂടെ സൗജന്യമായി നിയമോപദേശം നൽകും. ചടങ്ങിൽ ലോ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച്, പ്രമുഖ കുവൈത്തി അഭിഭാഷകൻ ഡോ. തലാൽ താക്കി, പ്രവാസി ലീഗൽ സെൽ കുവൈത്ത് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ പ്രസിഡന്‍റ് ബിജു സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/H0Wyg8v2OaABJyfmdjecIo 2019 ഡിസംബറിലാണ് പ്രവാസി ലീഗൽ സെൽ കുവൈത്തിൽ പ്രവർത്തനം തുടങ്ങിയത്. സേവനങ്ങൾക്കായി +965 41105354, +965 97405211 എന്നീ മൊബൈൽ നമ്പറിലോ pravasilegalcellkuwait@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്ന് ലീഗൽ സെൽ ഭാരവാഹികൾ അറിയിച്ചു. കുവൈത്തിൽ കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ നിരവധി പ്രവാസികൾക്ക് ലീഗൽ സെൽ വഴി നിയമപരമായ സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രവാസി ലീഗൽ സെല്ലിൻ്റെ കീഴിൽ ഇന്ത്യയിലും സൗജന്യ നിയമസഹായം നൽകിവരുന്നുണ്ട്.
Home
Uncategorized
കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് സൗജന്യമായി നിയമോപദേശം; ധാരണാപത്രത്തില്‍ ഒപ്പുവെച്ചു