Kuwait Moh കുവൈത്ത് സിറ്റി: ലോൺഡ്രി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലന കോഴ്സ് സംഘടിപ്പിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ഹോട്ടൽ സർവീസസ് വകുപ്പ്, അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫോർ സർവീസസ് എഞ്ചിനീയർ അബ്ദുൽ അസീസ് അൽ-താഷ. ലോൺഡ്രി സൂപ്പർവിഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഈ പരിപാടിയുടെ ഉദ്ദേശ്യം, കരാറുകൾ ഫലപ്രദമായി നിരീക്ഷിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഉയർന്ന നിലവാരത്തിലുള്ള ശുചിത്വം, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, ഇൻപേഷ്യന്റ്മാർക്ക് സുരക്ഷിതമായ അന്തരീക്ഷം എന്നിവ ഉറപ്പാക്കുന്നതിനും ആവശ്യമായ കഴിവുകൾ ജീവനക്കാരെ സജ്ജമാക്കുക എന്നതാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/H0Wyg8v2OaABJyfmdjecIo വിവിധ ആശുപത്രികളിൽ നിന്നുള്ള ഏകദേശം 30 ജീവനക്കാർ കോഴ്സിൽ പങ്കെടുത്തു. പരിശീലനാർഥികളെ ആദരിക്കുന്ന ചടങ്ങോടെയാണ് ഇത് അവസാനിച്ചത്. രോഗി പരിചരണത്തിന്റെ പ്രധാന ഘടകമെന്ന നിലയിൽ ഹോട്ടൽ സേവനങ്ങളുടെ പ്രാധാന്യം എഞ്ചിനീയർ അൽ-താഷ എടുത്തുപറഞ്ഞു. സ്റ്റാഫ് പരിശീലനം ആശുപത്രി അന്തരീക്ഷം നേരിട്ട് മെച്ചപ്പെടുത്തുകയും രോഗികളുടെയും കുടുംബത്തിന്റെയും സംതൃപ്തി വർധിപ്പിക്കുകയും ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടി.
Home
Uncategorized
ആശുപത്രി ലോണ്ട്രി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് കുവൈത്തിലെ ആരോഗ്യമന്ത്രാലയ ജീവനക്കാർക്ക് പരിശീലനം