പ്രവാസികള്‍ക്ക് കോളടിച്ചു; കുവൈത്തില്‍ 50,000 ത്തിലധികം തൊഴിലവസരങ്ങള്‍, പുതിയ പദ്ധതി

Kuwait Jobs കുവൈത്ത് സിറ്റി: കുവൈത്തിൽ 50,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് പുതിയ പദ്ധതി. ‘ന്യൂ കുവൈത്ത് 2035 വിഷൻ’ എന്ന വികസന പദ്ധതിയുടെ ഭാഗമായി സാമ്പത്തിക മേഖല ശക്തിപ്പെടുത്താനാണ് കുവൈത്തിന്‍റെ ശ്രമം. ഇതിലൂടെ സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാനും സർക്കാർ ചെലവുകൾ കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ: തൊഴിലവസരങ്ങൾ: നിർമാണം, സാങ്കേതികവിദ്യ, സേവന മേഖലകളിൽ 50,000ത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇത് കുവൈത്തി പൗരന്മാർക്കും വിദേശികൾക്കും ഒരുപോലെ ഗുണം ചെയ്യുന്നതായിരിക്കും. സ്വകാര്യ പങ്കാളിത്തം: ഭവനം, ഗതാഗതം, പുനരുപയോഗ ഊർജ്ജം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് ലഭിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/H0Wyg8v2OaABJyfmdjecIo വിദേശ-ആഭ്യന്തര നിക്ഷേപം ആകർഷിക്കാൻ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകകൾ ഉപയോഗിക്കും. അന്താരാഷ്ട്ര സഹകരണം: അടിസ്ഥാന സൗകര്യ വികസനം, ഊർജ്ജം, സ്മാർട്ട് സിറ്റി പദ്ധതികൾ എന്നിവയിൽ ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായി കുവൈത്ത് കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. പദ്ധതികൾ വേഗത്തിലാക്കാനും വിദേശ വിദഗ്ധരുടെ സഹായം നേടാനും ഇത് സഹായിക്കും. ഭരണപരമായ മാറ്റങ്ങൾ: പദ്ധതികളുടെ നടത്തിപ്പിൽ സുതാര്യത, കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കാനും ഭരണപരമായ തടസങ്ങൾ നീക്കാനും പുതിയ സംവിധാനങ്ങൾ നടപ്പിലാക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy