Dust Storm കുവൈത്ത് സിറ്റി: പൊടിക്കാറ്റ് കുവൈത്തിലെ സൗരോർജ വൈദ്യുതി ഉത്പാദനം കുറച്ചതായി പഠന റിപ്പോർട്ട്. കുവൈത്തിലും മറ്റ് അറബ് രാജ്യങ്ങളിലുമുണ്ടാകുന്ന പൊടിക്കാറ്റുകൾ സൗരോർജ ഉത്പാദത്തിൽ ഗണ്യമായ കുറവുണ്ടാക്കുന്നുണ്ടെന്നും ഉത്പാദത്തിൽ 25 ശതമാനം മുതൽ 35 ശതമാനം വരെ കുറവുണ്ടാക്കുന്നുണ്ടെന്നും പഠന റിപപോർട്ട് ചൂണ്ടിക്കാട്ടുന്നു. ചില സന്ദർഭങ്ങളിൽ കനത്ത പൊടിക്കാറ്റുള്ളപ്പോൾ സൗരോർജ ഉത്പാദനത്തിൽ 50 ശതമാനത്തിലധികം കുറവുണ്ടാകാറുണ്ടെന്നും പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടി. വായുവിലെ പൊടിപടലങ്ങളുടെ നിരന്തരമായ ചലനവും സോളാർ പാനലുകളിൽ അവ അടിഞ്ഞുകൂടുന്നതും കാര്യക്ഷമത കുറയ്ക്കാനും ട്രാക്കിംഗ് സംവിധാനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനും കാരണമാകുന്നുവെന്ന് അറബ് കൗൺസിൽ ഫോർ സസറ്റെയ്‌നബിൾ എനർജി വൈസ് ചെയർമാൻ ഡോ. ബദർ അൽ തവിൽ തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ പറയുന്നു. അറ്റക്കുറ്റ പണികളുടെ ചെലവ് വർദ്ധിപ്പിക്കാനും ഇത് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ക്യുബിക് മീറ്റർ നേർത്ത മണൽ നീക്കം ചെയ്യുന്നതിന് 320 ഫിൽസ് ചെലവാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
			
				Home
				KUWAIT 
				Dust Storm പൊടിക്കാറ്റ് കുവൈത്തിലെ സൗരോർജ വൈദ്യുതി ഉത്പാദനം കുറച്ചു; പഠന റിപ്പോർട്ട് പുറത്ത്