Flight Ticket Rate മസ്‌കത്ത്: മസ്‌കത്തിൽ നിന്നും നാട്ടിലേക്ക് വരാനൊരുങ്ങുന്ന പ്രവാസി മലയാളികൾക്ക് വളരെ കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം. മസ്‌കത്തിൽ നിന്ന് കോഴിക്കോട് ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് 19.99 ഒമാനി റിയാൽ മുതൽ ടിക്കറ്റ് നിരക്കുകൾ ലഭ്യമാക്കുകയാണ് ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ. സലാം എയറിന്റെ ‘ബ്രേക്കിങ് ഫെയർസ്’ പ്രമോഷനൽ ഓഫറിന്റെ ഭാഗമായാണ് ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 28നുള്ളിൽ ബുക്ക് ചെയ്യുന്ന ഒക്ടോബർ ഒന്നിനും നവംബർ 30നും ഇടയിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ നിരക്കിൽ ടിക്കറ്റ് ലഭിക്കുകയെന്ന് വിമാന കമ്പനി അറിയിച്ചു.
കോഴിക്കോടിന് പുറമെ, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കും 19.99 റിയാലിന്റെ അടിസ്ഥാന നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരമാണ് ലഭിക്കുക. ജിസിസി നഗരങ്ങളായ ദുബായ്, ദോഹ, ദമാം എന്നിവിടങ്ങളിലേക്കും പാക്കിസ്ഥാൻ സെക്ടറുകളിലേക്കും ഇതേ നിരക്കിൽ ടിക്കറ്റ് ലഭിക്കുന്നതാണ്. അഞ്ച് കിലോ ഹാൻഡ് ലഗേജ് സൗജന്യമായി കൊണ്ടുപോകാൻ കഴിയുമെന്നും സലാം എയർ അധികൃതർ കൂട്ടിച്ചേർത്തു.