ഭര്‍ത്താവ് വിദേശത്ത്, കല്യാട് പട്ടാപ്പകല്‍ വീട്ടിലെ കവര്‍ച്ചയില്‍ വഴിത്തിരിവ്; മരുമകള്‍ കൊല്ലപ്പെട്ട നിലയില്‍

Irikkur House Robbery കണ്ണൂര്‍: ഇരിക്കൂര്‍ കല്യാട് പട്ടാപ്പകല്‍ വീട്ടില്‍ നടന്ന കവര്‍ച്ചയില്‍ നിര്‍ണായക വഴിത്തിരിവ്. വീട്ടുടമയുടെ മരുമകള്‍ ദര്‍ശിതയെ കര്‍ണാടകയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവ സ്ഥലത്തുനിന്ന് യുവതിയുടെ ആണ്‍സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ദര്‍ശിതയുടെ ഭര്‍ത്താവ് വിദേശത്താണ്. കഴിഞ്ഞ ദിവസമാണ് കണ്ണൂർ ഇരിക്കൂർ കല്യാട് പുള്ളിവേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപത്തെ സുമതിയുടെ വീട്ടിൽ കവർച്ച നടന്നത്. ഷെൽഫിൽ സൂക്ഷിച്ച 30 പവൻ സ്വർണവും നാലുലക്ഷം രൂപയുമാണ് കവര്‍ന്നത്. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു മോഷണം നടന്നത്. സുമതി സമീപത്തെ മരിച്ച വീട്ടിലും മകൻ സൂരജ് ജോലിക്കും മരുമകൾ സ്വന്തം വീട്ടിലേക്കും പോയ സമയത്താണ് കവർച്ച നടന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/H0Wyg8v2OaABJyfmdjecIo വാതിലിൽ സമീപത്ത് ചവിട്ടിക്കടിയിൽ സൂക്ഷിച്ച താക്കോൽ ഉപയോഗിച്ചാണ് കവർച്ച നടത്തിയത്. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ദര്‍ശിതയെ ബന്ധപ്പെടാന്‍ പോലീസ് പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെയാണ് ഇന്നലെ വൈകിട്ടോടെ ദര്‍ശിതയെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം കര്‍ണാടക പോലീസില്‍ നിന്ന് ലഭിക്കുന്നത്. ക്രൂരമായി അക്രമിക്കപ്പെട്ട നിലയിലാണ് മൃതദേഹമെന്നാണ് വിവരം. മുഖം അടിച്ച് വികൃതമാക്കിയ നിലയിലാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy