കുവൈറ്റ് സിറ്റി: മഹ്ബൂലയിലെ ഒരു പ്രവാസി കുടുംബം വിലാസം മാറ്റം ശ്രമത്തിൽ നിന്ന് തുടങ്ങി വലിയൊരു പ്രതിസന്ധിയിൽ കുടുങ്ങിയിരിക്കുകയാണ്.
2025 മാർച്ചിന്റെ അവസാനം മഹ്ബൂല ബ്ലോക്ക് 2-ൽ പുതിയ ഫ്ലാറ്റിലേക്ക് മാറിയ അദ്ദേഹം, മാസംതോറും 210 കുവൈത്തി ദിനാർ വാടക അടച്ചുവരികയാണ്. വിലാസം സിവിൽ ഐഡിയിൽ പുതുക്കുന്നതിനായി കെട്ടിട ഉടമയുടെ ഒപ്പ് ലഭിക്കേണ്ടതിനാൽ, പതിവുപോലെ 50 ദിനാർ ഓൺലൈനായി അടച്ചു.
എന്നാൽ സാധാരണയായി പൂർത്തിയാകേണ്ട പ്രക്രിയ വലിയൊരു തലവേദനയായി മാറി. ജഹ്റയിലെ PACI ഓഫീസിൽ എത്തിയപ്പോൾ, നൽകിയ ഒപ്പിന് നിയമപരമായ അധികാരം ഇല്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അദ്ദേഹത്തിന്റെ പുതിയ സിവിൽ ഐഡിയിൽ പുറത്തിറങ്ങാനാകാത്ത അവസ്ഥ.
കൂടാതെ പഴയ ഐഡി ഇതിനോടകം കാലഹരണപ്പെടും ചെയ്തു .
കുട്ടിയുടെ സിവിൽ ഐഡിയും തടഞ്ഞു വെച്ചിരിക്കുകയാണ്.
മൊബൈൽ ഐഡി അപ്‌ഡേറ്റ് നടത്താനാകാത്തതും സേവനങ്ങൾ ലഭിക്കുന്നതിന് തടസ്സമായി .
എല്ലാ രേഖകളും ശരിയായി സമർപ്പിച്ചിട്ടുണ്ടെന്നും, എല്ലാ പണമടച്ചതിനും തെളിവുണ്ടെന്നും പ്രവാസി വ്യക്തമാക്കുന്നു. പക്ഷേ ‘ഒപ്പ്’ സംബന്ധിച്ച പ്രശ്നം പരിഹാരമില്ലാത്ത തടസ്സമായി തുടരുന്നു. കൂടാതെ ഇക്കാര്യങ്ങൾ മൂലം മനസികാരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്
കുവൈത്തിൽ സിവിൽ ഐഡി വിലാസം മാറ്റം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ
-ഒപ്പിന്റെ അധികാരമുറപ്പാക്കുക
അപേക്ഷ തള്ളിയത്, കെട്ടിട ഉടമയുടെ പേരിൽ ഒപ്പുവെച്ച വ്യക്തിക്ക് Power of Attorney (POA) ഇല്ലാത്തതിനാലാണ്.
-അപേക്ഷയുമായി മുന്നോട്ടു പോകുമ്പോൾ ഒപ്പുവെച്ച വ്യക്തിക്ക് നിയമപരമായ അധികാരമുണ്ടോ എന്ന് ഉറപ്പാക്കണം.
- POA ലഭ്യമല്ലെങ്കിൽ, ഉടമയുടെ ശരിയായ അധികാരമുള്ള ഒപ്പ് നേടണം.
ആവശ്യമായ രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തുക
വിലാസം മാറ്റേണ്ടവർ-സിവിൽ ഐഡി
രണ്ടേറെ പുതിയ ഫോട്ടോ (4 × 6 സെ.മീ.)
വാടകക്കരാർ പത്രവും പകർപ്പും
വീടിന്റെ ഉടമസ്ഥാവകാശ രേഖ (വാടക വീട്ടിൽ താമസിക്കുന്നവർക്ക് ബാധകമല്ല)
വൈദ്യുതി ബിൽ (6 മാസത്തിനുള്ളിൽ എടുത്തതായിരിക്കണം, വിലാസവും ഉടമയുടെ പേരും തെളിയിക്കുന്നതു)
അപേക്ഷകന്‍ നേരിട്ട് ഹാജരാകാൻ കഴിയാതിരുന്നാൽ, നീതി മന്ത്രാലയത്തിൽ നിന്ന് നൽകിയ Power of Attorney.
അപേക്ഷ സമർപ്പിക്കൽ
-(Sahel App വഴി):
Services → Public Authority for Civil Information → Personal Services → Address Change for Non-Kuwaiti എന്ന വിഭാഗത്തിൽ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
ഓഫീസിൽ നേരിട്ട്:
PACI മുഖ്യ ഓഫീസായ സൗത്ത് സുറ (മിനിസ്ട്രീസ് സോൺ) ഒന്നാം നിലയിൽ താമസക്കാരുടെ ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. രേഖകളും അപേക്ഷാഫോമും സഹിതം ഫീസ് അടയ്ക്കണം. മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കേണ്ടത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
- ഒപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ
കെട്ടിട ഉടമയുടെ പേരിൽ ഒപ്പുവെച്ച ആളിന് നിയമാനുസൃത അധികാരപത്രം (POA) നേടുക.
വിലാസം മാറുന്നതിനുള്ള ഫോം സമർപ്പിക്കുമ്പോൾ, അധികാരമുള്ള വ്യക്തിയുടെ ഒപ്പാണോ എന്ന് ഉറപ്പാക്കണം.