സംഘടിത പെട്രോളിയം കള്ളക്കടത്ത് സംഘം പിടികൂടി കുവൈത്ത് അധികൃതർ

Petroleum Smuggling Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് സംഘടിത പെട്രോളിയം കള്ളക്കടത്ത് സംഘം പിടികൂടി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് കോംബാറ്റിങ് ഫിനാൻഷ്യൽ ക്രൈംസ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് മാരിടൈം പോർട്ട്സ് ഇൻവെസ്റ്റിഗേഷൻസ് എന്നിവയുൾപ്പെടെയുള്ള ക്രിമിനൽ സെക്യൂരിറ്റി സെക്ടർ, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസുമായി ഏകോപിപ്പിച്ചാണ് സംഘത്തെ പിടികൂടിയത്. ഇരുമ്പ് എന്ന് ലേബൽ ചെയ്ത പത്ത് കണ്ടെയ്‌നറുകൾ കയറ്റുമതിക്കായി തയ്യാറാക്കിയിട്ടുണ്ടെന്ന് കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/C5Alp6JBjWW1wi7No2TQWN പരിശോധനയിൽ, സാഗ്രോസ് ജനറൽ ട്രേഡിങ് കമ്പനിയുമായും ആർട്ട് ടവർ കമ്പനി ഫോർ ജനറൽ കൺസ്ട്രക്ഷൻ ഓഫ് റെസിഡൻഷ്യൽ ബിൽഡിങുകളുമായും ബന്ധപ്പെട്ട രണ്ട് കസ്റ്റംസ് ഡിക്ലറേഷനുകളിലൂടെ വിതരണം ചെയ്ത പെട്രോളിയം വസ്തുക്കൾ കണ്ടെയ്‌നറുകളിൽ യഥാർഥത്തിൽ അടങ്ങിയിട്ടുണ്ടെന്ന് അധികൃതർ കണ്ടെത്തി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy