Domestic Worker കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി വീട്ടുജോലിക്കാരൻ മരിച്ച നിലയിൽ. ഫർവാനിയയിലാണ് സംഭവം. ആത്മഹത്യാണെന്നാണ് പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. തന്റെ വീട്ടുജോലിക്കാരനെ അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കുവൈത്ത് പൗരൻ വിവരം അധികൃതരെ അറിയിച്ചിരുന്നു. ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് വീട്ടുജോലിക്കാരന്റെ മുറി പരിശോധിച്ചപ്പോൾ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Home
KUWAIT
Domestic Worker കുവൈത്തിൽ പ്രവാസി വീട്ടുജോലിക്കാരൻ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്