Stealing Government Cables കുവൈത്ത് സിറ്റി: ഗവൺമെന്റ് കേബിളുകൾ മോഷ്ടിച്ച കുറ്റത്തിന് ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ. സർക്കാർ ട്രാൻസ്‌ഫോമറുകളും ഇലക്ട്രിക് കേബിളുകളും മോഷ്ടിക്കുന്ന സംഘമാണ് പിടിയിലായത്. ഇന്ത്യക്കാരും ബംഗ്ലാദേശികളും കുവൈത്തി പൗരന്മാരും ഉൾപ്പെട്ട സംഘമാണ് പിടിയിലായതെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. ആഴച്ചകളോളം നടത്തിയ നിരീക്ഷണത്തിനും അന്വേഷണങ്ങൾക്കും ശേഷമാണ് പ്രതികളെ പിടികൂടിയത്. ഓഗസ്റ്റ് 25 തിങ്കളാഴ്ച്ച അൽ-ഷുയൂഖ് മേഖലയിൽ നിന്നും മോഷ്ടിച്ച കേബിളുകളുമായി ഒരാൾ പിടിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പ്രതികൾ വലയിലായത്. ഇവരുടെ പക്കൽ നിന്നും മോഷ്ടിക്കപ്പെട്ട സർക്കാർ കേബിളുകളുടെ വലിയൊരു ശേഖരം അധികൃതർകണ്ടെടുത്തു. പിടിയിലായ പ്രതികൾക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
Home
KUWAIT
Stealing Government Cables ഗവൺമെന്റ് കേബിളുകൾ മോഷ്ടിച്ചു; ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ