Rupee Exchange Rate കുവൈത്തിൽ നിന്നും നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത

Rupee Exchange Rate കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാനുള്ള മികച്ച സമയമാണിപ്പോൾ. യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 24 എന്ന റെക്കോർഡ് നിലയിലേക്ക് ഇടിഞ്ഞു. ഇതാദ്യമായാണ് 24 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം എത്തുന്നത്. ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് യുഎസ് 50% തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. നിലവിൽ പ്രമുഖ പണമിടപാട് സ്ഥാപനങ്ങൾ ഒരു ദിർഹത്തിന് 23.95 മുതൽ 24 രൂപ വരെയാണ് നൽകുന്നത്. അതേസമയം, 23.81 രൂപ എന്ന നിരക്കാണ് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്. സൗദിയിൽ റിയാലിന് 23.51 രൂപയും ഖത്തറിൽ 24.21 രൂപയും ലഭിക്കുന്നുണ്ട്. ചൈനീസ് കറൻസി യുവാനെതിരെയും രൂപയുടെ മൂല്യം ദുർബലമായിട്ടുണ്ട്. ഇന്ത്യയിലെ കോർപ്പറേറ്റ് വരുമാനത്തിലെ കുറവും യുഎസ് ട്രഷറി വരുമാനം ഉയർന്നതും ഇന്ത്യൻ ഓഹരികളോടുള്ള വിദേശ നിക്ഷേപകരുടെ താൽപര്യത്തിൽ കുറവ് വരുത്തിയിരുന്നു. രൂപയുടെ മൂല്യമിടിയാനുള്ള മറ്റൊരു കാരണം ഇതാണ്. ഡോളറിനെതിരെ 88 എന്ന നിരക്ക് കടന്ന രൂപ, ഒരു ഡോളറിന് 88.31 എന്ന നിലയിലേക്കെത്തിയ ശേഷമാണ് 88.2 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ മൂല്യത്തിന് ഇടിവ് രേഖപപ്പെടുത്തിയിരിക്കുന്നതിനാൽ ഇപ്പോൾ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് മികച്ച നേട്ടം ഉണ്ടാക്കാൻ കഴിയും. കഴിഞ്ഞ ഫെബ്രുവരിയിൽ ദിർഹത്തിനെതിരെ 23.94 എന്ന നിലയിൽ രൂപയുടെ മൂല്യം എത്തിയിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy