Loan Kuwait Banks കുവൈത്ത് സിറ്റി: വ്യക്തിഗത വായ്പകൾ നൽകാൻ കുവൈത്തിലെ ബാങ്കുകൾക്കിടയിൽ മത്സരം. ചില സ്ഥാപനങ്ങളിൽ 5.75 ശതമാനം പലിശ നിരക്കിലാണ് വായ്പ നൽകുന്നത്. ഏതാനും ആഴ്ച്ചകൾക്ക് മുൻപ് ഇത് ആറു ശതമാനം വരെയായിരുന്നു. സെപ്തംബറിൽ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാലാണ് ബാങ്കുകൾ വായ്പ നൽകാനായി മത്സരിക്കുന്നത്. പുതിയ വായ്പകൾ നൽകുന്നതിനും നിലവിലുള്ള കടങ്ങൾ പുനഃക്രമീകരിക്കുന്നതിനും ഈ ഓഫറുകൾ ബാധകമാണ്. വിപണി വിഹിതം സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടാണ് ബാങ്കുകളുടെ നീക്കം. വലിയ നിക്ഷേപ അടിത്തറയുള്ള ബാങ്കുകൾക്ക്, പ്രത്യേകിച്ച് ശക്തമായ സർക്കാർ അക്കൗണ്ടുകളുടെ പിന്തുണയുള്ളവയ്ക്ക്, ലാഭം കുറയാതെ കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകൾക്ക് ധനസഹായം നൽകുന്നതിന് കൂടുതൽ പരിചയ സമ്പത്തുണ്ട്. ലോണുകൾ നൽകുന്നതിന് കുവൈത്ത് ബാങ്കുകൾക്കിടയിലുള്ള മത്സരം പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണിപ്പോൾ.
Home
KUWAIT
Loan Kuwait Banks കുവൈത്തിൽ ലോണുകൾ നൽകാൻ മത്സരം കൂട്ടി ബാങ്കുകൾ; ലക്ഷ്യം വിപണി വിഹിതം സുരക്ഷിതമാക്കൽ