Metal Detector കുവൈത്തിൽ മെറ്റൽ ഡിറ്റെക്ടർ നിങ്ങളെ കോടീശ്വരനാക്കുമോ? ഇക്കാര്യം ഉറപ്പായും അറിഞ്ഞിരിക്കണം

Metal Detector കുവൈത്ത് സിറ്റി: കുവൈത്തിൽ ഔദ്യോഗിക അനുമതി ഇല്ലാതെ മെറ്റൽ ഡിറ്റക്ടർ ഡിവൈസുകൾ ഉപയോഗിക്കുന്നവർക്ക് നിയമനടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. നിയമ ലംഘകർക്ക് ജയിൽവാസവും കനത്ത പിഴയും ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ ലഭിക്കും. ഇവരുടെ കൈവശമുള്ള മെറ്റൽ ഡിറ്റക്ടർ ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചെയ്യും. രാജ്യത്ത് ലൈസൻസില്ലാത്ത നിധി വേട്ട പ്രവണത വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. ധാതുക്കളോ മറ്റ് വസ്തുക്കളോ കണ്ടെത്താനായാണ് ഇവ വിപണനം ചെയ്യപ്പെടുന്നത്. ഭൂമിക്കടിയിലുള്ള വിഭവങ്ങളും സമ്പത്തും തേടുന്ന വ്യക്തികൾ പലപ്പോഴും ഈ മെറ്റർ ഡിറ്റക്ടർ ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയപ്പുമായി അധികൃതർ രംഗത്തെത്തിയത്. ഇത്തരം പ്രവർത്തനങ്ങൾ സ്വത്ത് നിയമങ്ങളുടെ ലംഘനമാണെന്നും കുവൈത്തിന്റെ പരിസ്ഥിതിയ്ക്കും സാംസ്‌കാരിക പൈതൃകത്തിനും ഗുരുതരമായ അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. ഭൂഗർഭ ധാതു കണ്ടെത്തൽ അപകടകരമായ പാർശ്വഫലങ്ങൾ ഉള്ള ഒരു പര്യവേഷണ പ്രവർത്തനമാണെന്നാണ് കുവൈത്ത് സർവകലാശാലയിലെ നിയമ പ്രൊഫസറും അഭിഭാഷകനുമായ ഡോക്ടർ അലി ഹുസൈൻ അൽ ദോസാരി വ്യക്തമാക്കിയത്. ആവാസ വ്യവസ്ഥയെ തകർക്കുന്ന പ്രവർത്തനം കൂടിയാണിത്. വൈദ്യുത കാന്തിക വൈബ്രേഷനുകളെ ആശ്രയിക്കുന്ന ഈ ഉപകരണങ്ങൾ സർക്കാർ ലൈസൻസില്ലാതെ പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ധാതുക്കളും പുരാവസ്തുക്കളുമെല്ലാം രാജ്യത്തിന്റേതാണ്. ഇവ നിയമവിരുദ്ധമായി ഉപയോഗിക്കുന്ന ഏതൊരാളും ശിക്ഷ നടപടികൾ നേരിടേണ്ടി വരും. 1960 മുതൽ തന്നെ കുവൈത്ത് തങ്ങളുടെ പുരാവസ്തുക്കൾക്ക് സംരക്ഷണം നൽകിയിരുന്നു. ഭൂമിക്കടിയിലുള്ള എല്ലാ പുരാവസ്തുക്കളും രാജ്യത്തിന്റെ സ്വത്തായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂവുടമകൾക്ക് പോലും അവരുടെ സ്വത്തിൽ ഉള്ള പുരാവസ്തുക്കൾ അവകാശപ്പെടാനോ ഖനനം ചെയ്യാനോ കഴിയില്ല. ഖനന പ്രവർത്തനങ്ങൾ എല്ലാം രാജ്യത്തിന്റെ അധികാര പരിധിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy