Climate Change കുവൈത്ത് സിറ്റി: കുവൈത്തിൽ കാലാവസ്ഥ മാറുന്നു. സെപ്തംബർ 1 മുതൽ കുവൈത്തിൽ ശരത്കാലം ആരംഭിക്കും. അറബ് യൂണിയൻ ഫോർ ആസ്‌ട്രോണമി ആൻഡ് സ്‌പേസ് സയൻസസിലെ അംഗമായ ബദർ അൽ-ഒമാരയാണ് ഇക്കാര്യം അറിയിച്ചത്. ശരത്കാലം ആരംഭിക്കുന്നതോടെ മിതമായ കാലാവസ്ഥയായിരിക്കും കുവൈത്തിൽ അനുഭവപ്പെടുക. രാജ്യത്ത് പകൽ സമയത്ത് ചൂട് തുടരുമെങ്കിലും വൈകുന്നേരങ്ങളിലും രാത്രി സമയങ്ങളിലും തണുപ്പ് അനുഭവപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെപ്തംബർ 22 മുതലാണ് ശരത്കാലം രാജ്യത്ത് ഔദ്യോഗികമായി ആരംഭിക്കുന്നത്. ശരത് കാലത്തിന്റെ ആദ്യ ഘട്ടത്തിൽ അലർജികൾക്കും മറ്റ് രോഗങ്ങൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ശ്വസന സംബന്ധമായ രോഗങ്ങളുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. പൊടിനിറഞ്ഞതും വരണ്ടതുമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Home
KUWAIT
Climate Change കുവൈത്തിൽ കാലാവസ്ഥ മാറുന്നു; അലർജികൾക്കും രോഗങ്ങൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ