Smart Fingerprint App കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ മന്ത്രാലയ ജീവനക്കാർക്ക് ഇനി സ്മാർട്ട് ഫിംഗർപ്രിന്റ് ആപ്പ് വഴി അവധിയ്ക്ക് അപേക്ഷ നൽകാം. സ്മാർട്ട് ഫിംഗർ പ്രിന്റ് പ്രോഗ്രാമിൽ ഇലക്ട്രോണിക് ലീവ് സേവനം ഉൾപ്പെടുത്താൻ അംഗീകാരം നൽകിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. മന്ത്രാലയ ജീവനക്കാരുടെ ഭരണപരമായ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ആശുപത്രികളിലെയും ഹെൽത്ത് ഡിസ്ട്രിക്ടുകളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും സ്റ്റാഫുകൾക്ക് സ്മാർട്ട് ഫിംഗർപ്രിന്റ് മൊബൈൽ ആപ്ലിക്കേഷൻ വഴി നേരിട്ട് അവധി അഭ്യർത്ഥനകൾ നൽകാൻ അവസരമൊരുക്കുന്നതാണ് പുതിയ സംവിധാനം. സ്മാർട്ട് ഫിംഗർപ്രിന്റ് മൊബൈൽ ആപ്പിൽ കയറി ജീവനക്കാർ അവരുടെ വിവരങ്ങൾ നൽകി അവധിയുടെ തരം, കാലാവധി എന്നിവ നൽകി സൂപ്പർവൈസറുടെ അംഗീകാരത്തിനായി അഭ്യർത്ഥിക്കണം. പുതിയ സംവിധാനം വേഗത്തിലുള്ള പ്രോസസിംഗിനും കൂടുതൽ കൃത്യമായ ട്രാക്കിംഗിനും സഹായിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. അതേസമയം, മുൻകാല അവധി അപേക്ഷകൾ പ്ലാറ്റ്‌ഫോം സ്വീകരിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Home
KUWAIT
Smart Fingerprint App കുവൈത്തിലെ ആരോഗ്യ മന്ത്രാലയ ജീവനക്കാർക്ക് ഇനി ‘സ്മാർട്ട് ഫിംഗർപ്രിന്റ്’ ആപ്പ് വഴി അവധിക്ക് അപേക്ഷിക്കാം; വിശദാംശങ്ങൾ അറിയാം