Power Cut കുവൈത്ത് സിറ്റി: കുവൈത്തിൽ 2 പാർപ്പിട സമുച്ചയങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഹവല്ലി ഗവർണറേറ്റിലെ റുമൈത്തിയയിലും സാൽവയിലുമുള്ള 2 ബാച്ചിലർ ഹൗസിംഗ് പ്രോപ്പർട്ടികളിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഫീൽഡ് ക്യാമ്പെയ്‌നുകളുടെ ഭാഗമായാണ് നടപടി. കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ ചേർന്നാണ് പരിശോധന നടത്തിയത്. താമസ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമ ലംഘനങ്ങൾ പരിഹരിക്കുകയും അനധികൃത താമസക്കാരെ ഒഴിപ്പിക്കുകയും പിഴത്തുക അടയ്ക്കുകയും ചെയ്താൽ മാത്രമേ വൈദ്യുതി പുന:സ്ഥാപിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.
Related Posts

Smart Fingerprint App കുവൈത്തിലെ ആരോഗ്യ മന്ത്രാലയ ജീവനക്കാർക്ക് ഇനി ‘സ്മാർട്ട് ഫിംഗർപ്രിന്റ്’ ആപ്പ് വഴി അവധിക്ക് അപേക്ഷിക്കാം; വിശദാംശങ്ങൾ അറിയാം
