Academic Calendar കുവൈത്തിൽ റമദാൻ മാസത്തിൽ സ്‌കൂളുകൾക്ക് നീണ്ട അവധി ലഭിക്കും; അക്കാദമിക് കലണ്ടർ പ്രഖ്യാപിച്ചു

Academic Calendar കുവൈത്ത് സിറ്റി: 2025-26 അധ്യയന വർഷത്തിലേക്കുള്ള അക്കൗദമിക് കലണ്ടർ പ്രഖ്യാപിച്ച് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. പൊതുവിദ്യാലയങ്ങൾ, പ്രത്യേക വിദ്യാഭ്യാസ വകുപ്പ്, മുതിർന്നവർക്കുള്ള വിദ്യാഭ്യാസ, സാക്ഷരതാ പരിപാടി, മത വിദ്യാഭ്യാസം എന്നിവയ്ക്കായുള്ള 2025/2026 അധ്യയന വർഷത്തേക്കുള്ള അക്കാദമിക് കലണ്ടർ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. കലണ്ടർ പ്രകാരം എല്ലാ വിദ്യാഭ്യാസ തലങ്ങളിലുമുള്ള അധ്യാപകർ, അഡ്മിനിസ്‌ട്രേറ്റർമാർ, സൂപ്പർവൈസർമാർ എന്നിവരുൾപ്പെടെ എല്ലാ സ്‌കൂൾ ജീവനക്കാർക്കും സെപ്റ്റംബർ 7 ന് ജോലി ആരംഭിക്കും. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 15 ന് ക്ലാസുകൾ ആരംഭിക്കും. ശേഷിക്കുന്ന എലിമെന്ററി, മിഡിൽ, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 16 നാണ് പഠനം ആരംഭിക്കുക. കിന്റർഗാർട്ടൻ വിദ്യാർത്ഥികൾ സെപ്റ്റംബർ 17 ന് ക്ലാസുകൾ ആരംഭിക്കും. റമദാനിലെ അവസാന ആഴ്ച വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകൾക്കും അവധി ദിവസമായി നിശ്ചയിച്ചിട്ടുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy